കൊട്ടാരക്കര : കൊട്ടാരക്കര നെടുവത്തൂരിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. എഴുകോൺ സ്വദേശിനി ഐശ്വര്യയെ ആണ് ഭര്‍ത്താവ് അഖില്‍ രാജ് പെട്രോൾ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ചത്. ഭർത്താവ് അഖിൽ രാജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പൊള്ളലേറ്റതിനാല്‍ ഐശ്വര്യയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊള്ളൽ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. നാളുകളായി ഇവർ അകന്ന് കഴിയുകയായിരുന്നു.
കൊട്ടാരക്കരയില്‍ ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍
RECENT NEWS
Advertisment