Wednesday, July 2, 2025 5:13 am

കോന്നി ചെങ്കുളം പാറമടയുടെ അനധികൃത പ്രവർത്തനം നാട്ടുകാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു ; നടപടി സ്വീകരിക്കണം

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ചെങ്കുളം പാറമടയുടെ അനധികൃത പ്രവർത്തനം നാട്ടുകാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനാൽ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് കരുതലും കൈത്താങ്ങും കോന്നി താലൂക്ക് തല അദാലത്തിൽ സ്വകാര്യ വ്യക്തി പരാതി നൽകി. അതുമ്പുംകുളം തെക്കേചരുവിൽ വീട്ടിൽ റ്റി ജെ ഫിലിപ് ആണ് പരാതി നൽകിയത്. ക്വാറിയുടെ പ്രവർത്തനം മൂലം കാർമല ചേരിക്കൽ ഭാഗത്ത് ജനങ്ങൾ ബുദ്ധിമുട്ടുകൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ചെങ്കുളം പാറമട അളവിൽ കൂടുതൽ പാറ ഖനനം നടത്തുന്നത് മൂലം നിലവിൽ വീടുകൾക്ക് വിള്ളൽ വീഴുകയും സംരക്ഷണ ഭിത്തി ഇടിഞ്ഞു പോവുകയും ചെയ്യുന്നുണ്ട്. പാറമടയുടെ അനധികൃത പ്രവർത്തനം മൂലം പാറമട അവശിഷ്ടങ്ങൾ സമീപത്തെ കിണറുകളിലേക്കും ഒഴുകി ഇറങ്ങുന്നുണ്ട്. ക്വാറിയുടെ സമീപത്ത് കൂടി ഉള്ള തോട് വഴിയാണ് പാറയുടെ മാലിന്യങ്ങൾ ഒഴുക്കി വിടുന്നത്. ഇതിനാൽ തന്നെ സമീപത്തെ കിണറുകൾ എല്ലാം തന്നെ മാലിനമായി കൊണ്ടിരിക്കുന്നു.

കൃഷി ആവശ്യങ്ങൾക്ക് പോലും ഈ കിണറുകളിലെ വെള്ളം ഉപയോഗിക്കാൻ കഴിയില്ല. പ്രദേശത്തെ ആളുകൾ ഈ കിണറുകളിലെ വെള്ളം പരിശോധിച്ചപ്പോൾ വെള്ളത്തിൽ വെടിമരുന്നിന്റെ അംശം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. സർക്കാർ അനുവദിച്ച ഭൂമിയിൽ കൂടുതൽ ആണ് നിലവിൽ ഖനനം നടത്തുന്നത് എന്നാണ് നാട്ടുകാരുടെ സംശയം. ഈ പ്രദേശത്ത് മുൻപ് താമസിച്ചിരുന്നവർ പഞ്ചായത്തിന് വിട്ടുകൊടുത്ത ഭൂമിയിലൂടെ ആണ് നിലവിലുള്ള കൊന്നപ്പാറ കാർമ്മല ചേരിക്കൽ റോഡ്. 1600 മീറ്റർ നീളമാണ് റോഡിന് ഉള്ളത്. നിലവിൽ 800 മീറ്റർ വെച്ച് പാറമട ഉടമ ഇവിടെ ഗേറ്റ് സ്ഥാപിച്ചിരിക്കുകയാണ്. ഇത്‌ നിയമം ലംഖനമാണെന്നും ഈ ഭൂമി തിരികെ പിടിച്ച് പൊതു ജനങ്ങൾക്ക് വിട്ടു നൽകണം എന്നും പരാതിയിൽ പറയുന്നു. അനുകൂല നടപടി സ്വീകരിക്കും എന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അഫ്ഗാനിസ്ഥാനുമായുള്ള പ്രധാന അതിർത്തി അടച്ചുപൂട്ടി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : ശനിയാഴ്ച പാകിസ്ഥാൻ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ...

യെമനിൽ നിന്ന് ഇസ്രയേലിലേക്ക് മിസൈൽ ആക്രമണം

0
ടെൽഅവീവ്  : ഇസ്രയേലിൽ വീണ്ടും ആക്രമണം. യെമനിൽ നിന്ന് ഇസ്രയേലിലേക്ക് മിസൈൽ...

വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അധ്യാപകരെ നിയമിക്കുന്നു

0
പത്തനംതിട്ട : പട്ടികവര്‍ഗ വികസന വകുപ്പിന്റെ വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍...

പ്രവൃത്തികളുടെ ഉദ്ഘാടനം കെ. യു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു

0
പത്തനംതിട്ട : അരുവാപ്പുലം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി...