Wednesday, June 19, 2024 12:22 pm

വൈപ്പിനിൽ വനിതാ ഓട്ടോ ഡ്രൈവറെ മർദ്ദിച്ച സംഭവം ; ക്വട്ടേഷൻ സംഘത്തിലെ രണ്ട് പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വനിതാ ഒട്ടോ ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച കേസിൽ ക്വട്ടേഷൻ സംഘത്തിലെ രണ്ട് പേർ കൂടി അറസ്റ്റിൽ. ആലപ്പുഴ എഴുപുന്ന പാറായി കവല ഭാഗത്ത് വെമ്പിള്ളി വീട്ടിൽ അഗിൻ ഡാനിയൽ (സോളമൻ 22), എരമല്ലൂർ പടിഞ്ഞാറെ ചമ്മനാട് കറുക പറമ്പിൽ വീട്ടിൽ മനു (22) എന്നിവരെയാണ് ഞാറയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. എടവനക്കാട് ചാത്തങ്ങാട് ബീച്ച് ഭാഗത്ത് വെച്ചാണ് ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽപോയ പ്രതികളെ റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയുടെ നിർദ്ദേശ പ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം മുംബൈയ്ക്കടുത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്.

കേസിൽ മുൻപ് അറസ്റ്റിലായ പ്രിയങ്കയുടെ അയൽവാസിയാണ് മർദ്ദനത്തിന് ഇരയായ ഓട്ടോഡ്രൈവർ. ഇവർ തമ്മിലുള്ള വഴി തർക്കവും തുടർന്ന് പരാതികൾ കൊടുത്തതും കൊണ്ടുള്ള വിരോധം കൊണ്ട് പ്രിയങ്കയും ഭർത്താവും നേരത്തെ പിടിയിലായ പ്രതികളിലൊരാളായ സജീഷും ഗൂഡാലോചന നടത്തി ആക്രമിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറെ വകവരുത്തുന്നതിനായി സജീഷിൻ്റെ കൂട്ടുകാരെ ഒരു ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകി വിളിച്ചു വരുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സൽമാൻ ഖാൻ എആർ മുരുകദോസ് ചിത്രം ‘സിക്കന്ദർ’ ചിത്രീകരണം ആരംഭിച്ചു

0
സൽമാൻ ഖാൻ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തന്റെ ചിത്രമായ ‘സിക്കന്ദറി’ന്റെ  ചിത്രീകരണം...

ടൂറിസം വകുപ്പിൽ നിന്ന് മദ്യനയവുമായി ബന്ധപ്പെട്ട് ഒരു ശുപാര്‍ശയും ലഭിച്ചിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

0
തിരുവനന്തപുരം: ടൂറിസം വകുപ്പിൽ നിന്ന് മദ്യനയവുമായി ബന്ധപ്പെട്ട് ഒരു ശുപാര്‍ശയും ലഭിച്ചിട്ടില്ലെന്ന്...

1,700 കോടി രൂപ ചെലവിൽ നിർമിച്ച ബിഹാറിലെ നളന്ദ സർവകലാശാലയുടെ പുതിയ ക്യാമ്പസ് പ്രധാനമന്ത്രി...

0
ബീഹാർ : പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച നളന്ദ സർവകലാശാലയുടെ പുതിയ...

വനം വകുപ്പും വന സംരക്ഷണ സമിതിയും സംയുക്തമായി പരിപാലിച്ചു വന്ന തേക്ക് തൈകളുടെ ആദ്യ...

0
വലിയകാവ് : സംസ്ഥാന ജൈവവൈവിധ്യ ബോർഡും വനം വകുപ്പും വന സംരക്ഷണ...