പ​ച്ച​ക്ക​റി​ക്ക് പൊ​ള്ളു​ന്ന വി​ല ; വി​ല നി​യ​ന്ത്രി​ക്കാ​ൻ ഒ​രു ഇ​ട​പെ​ട​ലും നടത്താതെ സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : പ​ച്ച​ക്ക​റി​ക്ക് പൊ​ള്ളു​ന്ന വി​ല. വി​പ​ണി​യി​ൽ വി​ല നി​യ​ന്ത്രി​ക്കാ​ൻ ഒ​രു ഇ​ട​പെ​ട​ലും ന​ട​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റ​ല്ല. പൊ​തു​വി​പ​ണി​യി​ൽ കൊ​ള്ള തു​ട​രു​മ്പോ​ഴും സ​ർ​ക്കാ​ർ അ​ലം​ഭാ​വം തു​ട​രു​ക​യാ​ണ്. മി​ക്ക ഇ​ന​ങ്ങ​ൾ​ക്കും വ്യാ​പാ​രി​ക​ൾ സ്വ​യം കൃ​ത്രി​മ​ക്ഷാ​മം സൃ​ഷ്ടി​ച്ചാ​ണ് ജ​ന​ത്തെ കൊ​ള്ള​ചെ​യ്യു​ന്ന​ത്. മ​ത്സ്യം-​ഇ​റ​ച്ചി എ​ന്നി​വ​ക്കും തീ​വി​ല​യാ​ണ്. ഏ​കീ​കൃ​ത വി​ല ഒ​രി​ട​ത്തും ഇ​ല്ല. ത​മി​ഴ്‌​നാ​ട്ടി​ല്‍ ഉ​ല്‍പാ​ദ​നം കു​റ​ഞ്ഞ​തോ​ടെ കേ​ര​ള​ത്തി​ലേ​ക്കു​ള്ള പ​ച്ച​ക്ക​റി വ​ര​വ് കു​റ​ഞ്ഞ​താ​ണ് വി​ല വ​ർ​ധ​ന​ക്ക്​ പ്ര​ധാ​ന കാ​ര​ണ​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്. ത​മി​ഴ്നാ​ട് മാ​ര്‍ക്ക​റ്റു​ക​ളി​ൽ പ​ച്ച​ക്ക​റി എ​ത്തു​ന്ന​ത് 60 ശ​ത​മാ​നം കു​റ​ഞ്ഞു.

നേ​ര​ത്തേ 30 രൂ​പ​യു​ണ്ടാ​യി​രു​ന്ന ഒ​രു കി​ലോ സ​വാ​ള​ക്ക് 50 രൂ​പ​യാ​യി. 15 രൂ​പ​യാ​യി​രു​ന്ന പ​ട​വ​ലം 25ആ​യി ഉ​യ​ർ​ന്നു. 25 രൂ​പ വി​ല​യു​ണ്ടാ​യി​രു​ന്ന വ​ഴു​ത​ന​ങ്ങ 40ലെ​ത്തി. 40 രൂ​പ​യു​ണ്ടാ​യി​രു​ന്ന ക​ട​ച്ച​ക്ക​യു​ടെ നി​ല​വി​ലെ വി​ല 60 രൂ​പ​യാ​ണ്. 25 രൂ​പ വി​ല​യു​ണ്ടാ​യി​രു​ന്ന ത​ക്കാ​ളി 60 രൂ​പ​യി​ലെ​ത്തി​യാ​ണ് നി​ൽ​ക്കു​ന്ന​ത്. 25 രൂ​പ വി​ല​യു​ള്ള വെ​ണ്ട​ക്ക 45 രൂ​പ​യി​ലെ​ത്തി. 40 രൂ​പ വി​ല​യു​ള്ള പ​യ​ർ 80 രൂ​പ വ​രെ​യെ​ത്തി. പാ​വ​ക്ക 100. മ​ഴ കു​റ​വാ​യ​തി​നാ​ൽ പ​ച്ച​ക്ക​റി ഉ​ല്‍പാ​ദ​നം കു​റ​ഞ്ഞ​താ​ണ് തി​രി​ച്ച​ടി​യെ​ന്ന് പ​റ​യു​ന്നു. ഇ​തോ​ടെ ത​ക്കാ​ളി മു​ത​ലി​ങ്ങോ​ട്ട് എ​ല്ലാ പ​ച്ച​ക്ക​റി​ക​ൾ​ക്കും വി​ല കു​ത്ത​നെ ഉ​യ​ര്‍ന്നി​ട്ടു​ണ്ട്. ഈ ​അ​വ​സ്ഥ തു​ട​രു​ക​യാ​ണെ​ങ്കി​ല്‍ വി​ല ഇ​നി​യും ഉ​യ​ര്‍ന്നേ​ക്കു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്ന​ത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

43 ലിറ്റർ മദ്യവുമായി ചാത്തൻതറ സ്വദേശി അറസ്റ്റിൽ

0
റാന്നി: വീട്ടിൽ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 43 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി...

ട്രംപ് താന്തോന്നിയായ സാമ്രാജ്യത്വവാദിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

0
തിരുവനന്തപുരം: ട്രംപ് താന്തോന്നിയായ സാമ്രാജ്യത്വവാദിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ....

കുട്ടികളുടെ സുരക്ഷയേക്കാൾ വലുത് പണമോ? ചാറ്റ്ജിപിടിയുടെ അണിയറക്കാർക്കെതിരെ അമേരിക്കയിൽ വൻ കേസ്!

0
വാഷിംഗ്ടൺ: സുരക്ഷാ മുൻകരുതലുകളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട്, ഉപയോക്താക്കൾക്ക് ദോഷകരമായി ബാധിക്കുമെന്ന് പൂർണ്ണ ബോധ്യമുണ്ടായിട്ടും...

വടശ്ശേരിക്കരയില്‍ കാടുകയറിയ സര്‍ക്കാര്‍ ഭൂമി പൊതു ജനങ്ങള്‍ക്ക് ഭീഷണി

0
വടശ്ശേരിക്കര : വടശ്ശേരിക്കരയില്‍ കാടുകയറി കിടക്കുന്ന സര്‍ക്കാര്‍ ഭൂമി പൊതു ജനങ്ങള്‍ക്ക്...