കുട്ടികളെ ലൈം​ഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് മാപ്പ് നൽകിയ സംഭവം ; വിവാദം കനത്തതോടെ പിന്നാലെ രാജി വച്ച് പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

ബുഡാപെസ്റ്റ്: കുട്ടികൾക്കെതിരായ ലൈം​ഗിക അതിക്രമ കേസിലെ പ്രതിക്ക് മാപ്പ് നൽകിയ സംഭവം വിവാദമായതിന്റെ പശ്ചാത്തലത്തിൽ സ്ഥാനമൊഴിഞ്ഞ് ഹം​ഗേറിയൻ പ്രസിഡന്റ് കതാലിൻ നൊവാക്. പ്രധാനമന്ത്രി വിക്ടർ ഓർബനുമായി അടുത്ത ബന്ധം പുലർത്തുന്ന നൊവാക്, കഴിഞ്ഞ ശനിയാഴ്ചയാണ് രാജി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ഓർബന്റെ മറ്റൊരു അനുയായിയും മുൻ നിയമ മന്ത്രിയുമായ ജൂഡിറ്റ് വാർ​ഗയും പൊതുപ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചു. പ്രതിക്ക് മാപ്പ് നൽകിയെന്ന വിവാ​ദ സംഭവത്തിൽ ജൂഡിറ്റ് വാർ​ഗയും അകപ്പെട്ടിരുന്നതിനെ തുടർന്നാണ് നടപടി.

ലൈം​ഗിക പീഡനക്കേസിലെ പ്രതിക്ക് മാപ്പ് നൽകിയ സംഭവത്തെ തുടർന്ന് ഹം​ഗറിയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിന് മുന്നിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു. പ്രതിപക്ഷ  നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രക്ഷോഭം. തുടർന്ന് രൂപപ്പെട്ട സമ്മർദ്ദത്തിന് ഒടുവിലാണ് പ്രസിഡന്റിന്റെ രാജി. തനിക്ക് ഒരു അബദ്ധം സംഭവിച്ചുവെന്ന് അം​ഗീകരിച്ചുകൊണ്ടായിരുന്നു 46-കാരിയായ നൊവാക് സ്ഥാനമൊഴിഞ്ഞത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാനമന്ത്രിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത പോലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍

0
ഇടുക്കി: പ്രധാനമന്ത്രിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത പോലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍....

ഒന്നിച്ചുതാമസിച്ചിരുന്ന യുവതിയേയും ആൺസുഹൃത്തിനെയും ശാസ്താംകോട്ട തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

0
ശാസ്താംകോട്ട : ആറുമാസമായി ഒന്നിച്ചുതാമസിച്ചുവന്നിരുന്ന യുവതിയേയും ആൺസുഹൃത്തിനെയും ശാസ്താംകോട്ട തടാകത്തിൽ മരിച്ചനിലയിൽ...

അധ്യാപികമാർ പ്രതിയായ വടകര എംഡിഎംഎ കേസ് ; അഞ്ചാം പ്രതി ജിജിൻ കുര്യാക്കോസിനെ കസ്റ്റഡിയിൽ...

0
കോഴിക്കോട്: അധ്യാപികമാർ പ്രതിയായ വടകര എംഡിഎംഎ കേസിൽ അഞ്ചാം പ്രതി...

പാലിയേക്കര ടോൾ വിഷയത്തിൽ പ്രതികരണവുമായി ഒ ജെ ജനീഷ്

0
തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ ഗതാഗതക്കുരുക്കിനെ തുടർന്ന് കേന്ദ്രമന്ത്രി സുരേഷ്...