ഏഴുവയസ്സുകാരനെ ഇടിച്ചിട്ടശേഷം നിര്‍ത്താതെ പോയ സംഭവം ; കാർ ഓടിച്ചയാള്‍ കസ്റ്റഡിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ആലുവയില്‍ ഏഴുവയസ്സുകാരനെ ഇടിച്ചിട്ടശേഷം നിര്‍ത്താതെ പോയ വാഹനം ഓടിച്ചയാള്‍ കസ്റ്റഡിയിൽ. കഴിഞ്ഞദിവസം നടന്ന അപകടത്തില്‍ ഉള്‍പ്പെട്ട കാര്‍ ഓടിച്ചിരുന്നയാളെയാണ് പോലീസ് ബുധനാഴ്ച പിടികൂടിയത്. ഇയാളെ ചോദ്യംചെയ്തുവരികയാണ്. കുട്ടിയെ ഇടിച്ചിട്ട കാറും ഇടപ്പള്ളിയില്‍നിന്ന് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കുട്ടിയെ വാഹനം ഇടിച്ചത് അറിഞ്ഞിരുന്നില്ലെന്നാണ് ഇയാള്‍ നല്‍കിയ പ്രാഥമികമൊഴി. ഇതുസംബന്ധിച്ച് പോലീസിന്റെ ചോദ്യംചെയ്യല്‍ തുടരുകയാണ്.

കഴിഞ്ഞദിവസമാണ് ഓട്ടോയില്‍നിന്ന് തെറിച്ചുവീണ ഏഴുവയസ്സുകാരന് പിന്നില്‍നിന്നു വന്ന കാറിടിച്ച് ഗുരുതരപരിക്കേറ്റത്. വാഴക്കുളം പ്രേം നിവാസില്‍ പ്രിജിത്തിന്റെ മകന്‍ നിഷികാന്ത് പി. നായരാണ് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ ആലുവ കുട്ടമശ്ശേരി ആനിക്കാട് കവലയ്ക്ക് സമീപമായിരുന്നു സംഭവം. കുട്ടിയെ ഇടിച്ച കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...