സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവം ; ശക്തമായ നടപടിക്ക് ഹൈക്കോടതി നിർദ്ദേശം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചി നഗരത്തിൽ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ശക്തമായ നടപടിക്ക് ഹൈക്കോടതി നിർദ്ദേശം. സംഭവത്തിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതി കൊച്ചി ഡിസിപിയെ വിളിച്ചുവരുത്തിയാണ് നിർദ്ദേശം നൽകിയത്. ഇനി ഒരു മരണം റോഡിൽ അനുവദിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. വൈപ്പിൻ സ്വദേശി ആന്റണിയാണ് കച്ചേരിപ്പടിക്ക് സമീപം ബസ്സിടിച്ച് മരിച്ചത്. നഗരത്തിൽ കച്ചേരിപ്പടി മാധവ ഫാർമസി ജംഗ്ഷനിൽ രാവിലെയാണ് അപകടം ഉണ്ടായത്.

മേനക – കാക്കനാട് റൂട്ടിലോടുന്ന സിംന എന്ന ബസാണ് ഇരുചക്ര വാഹന യാത്രികനെ ഇടിച്ച് വീഴ്ത്തിയത്. അപകടത്തിൽപെട്ട ആന്റണി തൽക്ഷണം മരിച്ചു. ഭയാശങ്കകളില്ലാതെ നടപടി സ്വീകരിക്കാൻ ട്രാഫിക് ഉദ്യോഗസ്ഥർക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും കോടതി പറഞ്ഞു. അതേസമയം നിയമലംഘനം നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതിനൊപ്പം പെർമിറ്റ് റദ്ദാക്കുന്നതും പരിശോധിക്കുമെന്ന് ഡിസിപി വ്യക്തമാക്കി. ഇതിനിടെ ഹൈക്കോടതി നിർദ്ദേശത്തിന് പിന്നാലെ കൊച്ചിയിൽ പോലീസ് പരിശോധന ശക്തമാക്കി. നിയമലംഘനം കണ്ടെത്തിയ ബസ്സുകളിൽ നിന്നും പിഴയീടാക്കുന്നതടക്കമുള്ള നടപടികളാണ് സ്വീകരിക്കുന്നത്‌.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കനത്ത മഴ : മുംബൈയിൽ കെട്ടിടം തകർന്നു വീണു ; കുട്ടികളടക്കം 6 മരണം

0
മുംബൈ: മുംബൈയിൽ കനത്ത മഴയെത്തതുടർന്ന് മാൻഗുർദ് പ്രദേശത്ത് കെട്ടിടം തകർന്നു വീണ് അഞ്ച്...

ഖമനേയിയുടെ സംസ്കാര ചടങ്ങിനിടയിലെ ഭീഷണി ; ട്രംപിന് മറുപടിയുമായി ഇറാൻ

0
ടെഹ്റാൻ : അന്തരിച്ച ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയിയുടെ...

വ്യാജ പീഡന കേസ് : ‘ഹാർട്ട് പേഷ്യൻറാണെന്ന് പറഞ്ഞിട്ടും തല്ലി’ ; കസ്റ്റഡിയിലായ യുവാവ്

0
കോന്നി : പതിമൂന്നുകാരിയുടെ വ്യാജ പീഡന പരാതിയിൽ കസ്റ്റഡിയിലെടുത്ത യുവാവിനെ പോലീസ്...

സ്വത്ത് തര്‍ക്കം ; യുവാവ് മദ്യലഹരിയിൽ സഹോദരനെ കുത്തിക്കൊന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ മദ്യലഹരിയിൽ സഹോദരനെ കുത്തിക്കൊന്നു. കൊടുവള്ളി സ്വദേശി പ്രസാദാണ്...