കിഴിശ്ശേരിയിൽ മഞ്ചേരി റോഡിൽ ഗുഡ്സ് ഇടിച്ച് അന്യസംസ്ഥാന തൊഴിലാളി മരിച്ച സംഭവം കൊലപാതകം എന്ന് സംശയം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: കിഴിശ്ശേരിയിൽ മഞ്ചേരി റോഡിൽ ഗുഡ്സ് ഇടിച്ച് അന്യസംസ്ഥാന തൊഴിലാളി മരിച്ച സംഭവം കൊലപാതകം എന്ന് സംശയം. ഇന്നലെ രാത്രി ഇസ്സത് സ്‌കൂളിന്‍റെ സമീപമായിരുന്നു സംഭവം. കിഴിശ്ശേരിയിൽ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശിയായ യുവാവിനെ ഗുഡ്‌സ് ഓട്ടോകൊണ്ട് ഇടിച്ച ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. കേസില്‍ അസം സ്വദേശി ഗുൽസാർ ഹുസൈനെ (35) പോലീസ് കസ്റ്റഡിയിലെടുത്തു. അസം സ്വദേശി അഹദുൽ ഇസ്ലാം (32) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 10.15 ഓടെയായിരുന്നു സംഭവം.

രാത്രി ബന്ധുവിനോടൊത്ത് നടന്നുപോവുകയായിരുന്നു മരിച്ച അഹദുൽ ഇസ്ലാം. ഇടിയേറ്റ് റോഡിൽ വീണ ഇയാളുടെ ശരീരത്തിലൂടെ വീണ്ടും ഓട്ടോ കയറ്റി ഇറക്കിയതായി ദൃക്സാക്ഷികൾ പറയുന്നു. നിർമാണത്തൊഴിലാളിയാണ് മരിച്ച അഹദുൽ ഇസ്ലാം. 15 വർഷമായി പ്രദേശത്ത് താമസിക്കുന്നയാളാണ് പ്രതി ഗുൽസാർ ഹുസൈൻ. ഇരുവരും തമ്മിൽ ചീട്ടുകളിയുമായി ബന്ധപ്പെട്ട തർക്കങ്ങളുണ്ടായിരുന്നു. ഇന്നലെ ഇവർ തമ്മിൽ വീണ്ടും തർക്കമുണ്ടായി. തുടർന്നാണ് അഹദുൽ ഇസ്ലാമിനെ ഗുഡ്സ് ഓട്ടോയിടിച്ചത്. സംഭവശേഷം സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ ഗുൽസാർ ഹുസൈനെ അരീക്കോടിനടുത്ത് വാവൂരിൽ വെച്ചാണ് രാത്രി ഒരു മണിയോടെ പോലീസ് പിടികൂടിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...