കൊല്ലം : കൊല്ലം നിലമേലില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയെ സിഐടിയു പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ മൂന്ന് പ്രതികള്‍ കൂടി പിടിയില്‍. അറസ്റ്റിലായ മൂന്ന് പ്രതികള്‍ക്കും സ്റ്റേഷന്‍ ജാമ്യം ലഭിച്ചു. അതേസമയം മര്‍ദ്ദനമേറ്റ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയ്ക്ക് എതിരെ സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹന്‍ രംഗത്ത് വന്നു. സംഭവത്തെ കുറിച്ച് പരിശോധിക്കുമെന്ന് സിഐടിയു ജില്ല സെക്രട്ടറി എസ് ജയമോഹന്‍ പറഞ്ഞു. ചില രഹസ്യങ്ങള്‍ പുറത്ത് വരാതിരിക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാക്കുകയായിരുന്നുവെന്നും എസ് ജയമോഹന്‍ ആരോപിച്ചു.
സിഐടിയു തൊഴിലാളിയെ വിളിച്ച് വരുത്തി മര്‍ദ്ദിച്ചുവെന്നും ഇത് ചോദിക്കാനാണ് മറ്റ് തൊഴിലാളികള്‍ സൂപ്പര്‍ മാര്‍ക്കില്‍ പോയതെന്നുമാണ് സിഐടിയു ജില്ലാ സെക്രട്ടറിയുടെ വിശദീകരണം. സംഭവം സംബന്ധിച്ച് നിലമേലില്‍ വിശദീകരണ യോഗം നടത്താനും സിഐടിയു തീരുമാനം എടുത്തു. ഈ മാസം 11 സിഐടിയു ചടയമംഗലം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിശദീകരണ യോഗം സിപിഐഎം ജില്ലാ സെക്രട്ടറി എസ്.സുദേവന്‍ ഉദ്ഘാടനം ചെയ്യും. മര്‍ദ്ദനമേറ്റ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.