തോക്ക് ചൂണ്ടി ലോറികൾ തട്ടിക്കൊണ്ടുപോയ സംഭവം ; പ്രതികളെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

കാസർഗോഡ് : തോക്ക് ചൂണ്ടി ലോറികൾ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതികളെ പിടികൂടി. കാസർഗോഡ് സ്വദേശികളായ മുഹമ്മദ് സഫ്വാൻ, റഹീം, സയാഫ്, നാസിക് സ്വദേശിയായ രാകേഷ് കിഷോർ എന്നിവരെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഓടി രക്ഷപെട്ട രണ്ടുപേരെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. കടമ്പാർ ബജ്ജയിൽ വെച്ചാണ് രണ്ട് ലോറികൾ സംഘം തട്ടിക്കൊണ്ട് പോയത്.

കാറിലും ബൈക്കിലുമായെത്തിയ പ്രതികൾ ഡ്രൈവർമാരെ ആക്രമിച്ച് ലോറികൾ തട്ടിയെടുക്കുകയായിരുന്നു. കൂടാതെ ഡ്രൈവർമാരുടെ മൊബൈൽ ഫോണും പണവും അക്രമികൾ മോഷ്ടിക്കുകയും ചെയ്തതായാണ് പരാതി. അന്വേഷണത്തിൽ പൈവളിക കൊമ്മഗളയിൽ നിന്ന് പോലീസ് ലോറികൾ കണ്ടെത്തി. പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ പ്രതികൾ പോലീസിന് നേരെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. തുടർന്ന് സാഹസികമായാണ് പോലീസ് പ്രതികളെ കീഴ് പ്പെടുത്തിയത്.

ആദ്യം പിടികൂടിയത് മുഹമ്മദ് സഫ്വാനേയും രാകേഷ് കിഷോറിനേയുമായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് റഹിം, സയാഫ് എന്നിവർ അറസ്റ്റിലായത്. ഇവർ ഉപയോഗിച്ചിരുന്ന കാർ പോലീസ് കസ്റ്റഡിയിലെടുത്തു. പിടികൂടിയ പ്രതികൾ അധോലോക കുറ്റവാളിയായ രവി പൂജാരിയുടെ കൂട്ടാളികളാണെന്നാണ് ലഭിക്കുന്ന വിവരം. രാകേഷ് കിഷോറിനെതിരെ കേരളത്തിലും കര്‍ണാടകത്തിലുമായി പോലീസിന് നേരെ വെടിയുതിർത്തത് ഉൾപ്പടെ നിരവധി കേസുകളുണ്ട്. കൂടാതെ ഇയാൾക്ക് അന്താരാഷ്ട്ര ക്രിമിനൽ ബന്ധമുണ്ടെന്ന സൂചനയുള്ളതായി പോലീസ് പറഞ്ഞു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് അവതരണം ആരംഭിച്ചു ; ലക്ഷ്യങ്ങള്‍ വിവരിച്ച്‌ മുഖ്യമന്ത്രി

0
തിരുവനന്തപുരം : യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് അവതരണം ആരംഭിച്ചു. ചെയറിലെത്തിയ...

‘ലോസ്റ്റ് കനേഡിയൻസ് ’ നിയമപ്രകാരം നൽകിയ പൗരത്വ സർട്ടിഫിക്കറ്റുകൾ സസ്‌പെൻഡ് ചെയ്ത് കാനഡ ;...

0
ഒട്ടാവ: ‘ലോസ്റ്റ് കനേഡിയൻസ് ’ നിയമഭേദഗതിയുടെ അടിസ്ഥാനത്തിൽ പൗരത്വം നേടിയ ആയിരക്കണക്കിന്...

നാറാണംമൂഴി ഗ്രാമപഞ്ചായത്തില്‍ പുഷ്പ കൃഷി ആരംഭിച്ചു

0
അത്തിക്കയം : വരാനിരിക്കുന്ന ഓണാഘോഷത്തിന് ആവശ്യമായ പൂക്കളുടെ കാര്യത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക...

ലക്ഷങ്ങളുടെ ഹെറോയിൻ കണ്ടെടുത്തു ; ബംഗാൾ സ്വദേശി പിടിയിൽ

0
തിരുവനന്തപുരം: കാട്ടാക്കട തച്ചോട്ടുകാവിൽ ലക്ഷങ്ങളുടെ ഹെറോയിനുമായി ഇതര സംസ്ഥാനക്കാരൻ പിടിയിൽ. തച്ചോട്ടുകാവ്...