തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഒരു കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്തതിന് പിന്നിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ നിരന്തര ഭീഷണിയെന്ന് മരിച്ച സ്മിത ജോലി ചെയ്തിരുന്ന കടയുടെ ഉടമ സജി. പണമിടപാട് സ്ഥാപനത്തിന്റെ ജീവനക്കാർ സ്മിതയെ ഭീഷണിപ്പെടുത്തുന്നത് നേരിട്ടു കണ്ടിട്ടുണ്ടെന്ന് ഇയാൾ പറഞ്ഞു.
ഇത് സംബന്ധിച്ച് സ്മിത പോലീസിൽ പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. ഞായറാഴ്ചയാണ് ഒരു കുടുംബത്തിലെ മൂന്ന് പേര് ആത്മഹത്യചെയ്തത്. ചെക്കട്ടിവിളാകം പ്രഭാ സദനത്തിൽ മണിലാൽ, ഭാര്യ സ്മതി, മകന് അഭിലാൽ എന്നിവരാണ് മരിച്ചത്. സൈനേഡ് കഴിച്ചാണ് മൂന്നുപേരും മരിച്ചത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























