തിരുവനന്തപുരം : ബസ് സമരം പ്രഖ്യാപിച്ചതിന്റ പശ്ചാത്തലത്തില്‍ ഗതാഗതമന്ത്രി ആന്റണി രാജു ചര്‍ച്ചക്ക് വിളിച്ചതായി സ്വകാര്യ ബസ് ഉടമകള്‍. ഈ മാസം 14ന് എറണാകുളത്ത് വെച്ചാണ് ചര്‍ച്ച. ഈ മാസം 21 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് സംസ്ഥാനത്തെ ബസ് ഉടമകളുടെ തീരുമാനം. ചര്‍ച്ചയില്‍ ഏറെ പ്രതീക്ഷയുളളതായി ബസ് ഉടമകള്‍ പറഞ്ഞു. തങ്ങളുടെ പ്രശ്‌നങ്ങളില്‍ പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നു. വിദ്യാര്‍ത്ഥി കണ്‍സെഷൻ നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യത്തിൽ നിന്ന് പുറകോട്ട് പോകില്ലെന്നും ബസ് ഉടമകൾ പറഞ്ഞു. കഴിഞ്ഞ മാസം 31ന് സ്വകാര്യ ബസ് ഉടമകള്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. സ്വകാര്യ ബസ് സമരത്തിനെതിരെ ഗതാഗത മന്ത്രി ആൻറണി രാജു നേരത്തെ രംഗത്തുവന്നിരുന്നു. അനാവശ്യ സമരമെന്നും സമ്മർദ്ദങ്ങൾക്ക് മുന്നിൽ മുട്ട് മടക്കുമെന്ന് കരുതരുത് എന്നുമാണ് മന്ത്രി പറഞ്ഞത്. ബസുകളിൽ ക്യാമറയും, സീറ്റ് ബെൽറ്റും സ്ഥാപിക്കാൻ ആവശ്യത്തിന് സമയം നൽകി. വിദ്യാർഥികളുടെ യാത്രാനിരക്ക് കൂട്ടണമെന്ന ആവശ്യം സർക്കാർ നിരാകരിച്ചിട്ടില്ല. നിയമം നടപ്പിലാക്കുകയാണ് സർക്കാർ ചെയ്യുന്നത്. അതിനെ എതിർക്കുന്നത് നീതികരിക്കാൻ ആവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അനിശ്ചിതകാല ബസ് സമരം ; സ്വകാര്യ ബസ് ഉടമകളെ ചർച്ചക്ക് വിളിച്ച് സർക്കാർ
RECENT NEWS
Advertisment