അനിശ്ചിതകാല ബസ് സമരം ; സ്വകാര്യ ബസ് ഉടമകളെ ചർച്ചക്ക് വിളിച്ച് സർക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബസ് സമരം പ്രഖ്യാപിച്ചതിന്റ പശ്ചാത്തലത്തില്‍ ഗതാഗതമന്ത്രി ആന്റണി രാജു ചര്‍ച്ചക്ക് വിളിച്ചതായി സ്വകാര്യ ബസ് ഉടമകള്‍. ഈ മാസം 14ന് എറണാകുളത്ത് വെച്ചാണ് ചര്‍ച്ച. ഈ മാസം 21 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് സംസ്ഥാനത്തെ ബസ് ഉടമകളുടെ തീരുമാനം. ചര്‍ച്ചയില്‍ ഏറെ പ്രതീക്ഷയുളളതായി ബസ് ഉടമകള്‍ പറഞ്ഞു. തങ്ങളുടെ പ്രശ്‌നങ്ങളില്‍ പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നു. വിദ്യാര്‍ത്ഥി കണ്‍സെഷൻ നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യത്തിൽ നിന്ന് പുറകോട്ട് പോകില്ലെന്നും ബസ് ഉടമകൾ പറഞ്ഞു. കഴിഞ്ഞ മാസം 31ന് സ്വകാര്യ ബസ് ഉടമകള്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. സ്വകാര്യ ബസ് സമരത്തിനെതിരെ ഗതാഗത മന്ത്രി ആൻറണി രാജു നേരത്തെ രംഗത്തുവന്നിരുന്നു. അനാവശ്യ സമരമെന്നും സമ്മർദ്ദങ്ങൾക്ക് മുന്നിൽ മുട്ട് മടക്കുമെന്ന് കരുതരുത് എന്നുമാണ് മന്ത്രി പറഞ്ഞത്. ബസുകളിൽ ക്യാമറയും, സീറ്റ് ബെൽറ്റും സ്ഥാപിക്കാൻ ആവശ്യത്തിന് സമയം നൽകി. വിദ്യാർഥികളുടെ യാത്രാനിരക്ക് കൂട്ടണമെന്ന ആവശ്യം സർക്കാർ നിരാകരിച്ചിട്ടില്ല. നിയമം നടപ്പിലാക്കുകയാണ് സർക്കാർ ചെയ്യുന്നത്. അതിനെ എതിർക്കുന്നത് നീതികരിക്കാൻ ആവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033
dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഒറ്റപ്പാലത്ത് തെരുവുനായയുടെ ആക്രമണം : മൂന്നും ആറും വയസുള്ള സഹോദരങ്ങൾക്ക് കടിയേറ്റു

0
ഒറ്റപ്പാലം: ഒറ്റപ്പാലം തോട്ടക്കരയിൽ കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികൾക്ക് തെരുവ് നായയുടെ കടിയേറ്റു....

16 മാസത്തെ ഇടവേളക്ക് ശേഷം മോദിയും ട്രംപും തമ്മിൽ കൂടിക്കാഴ്ച ഉറപ്പായി ; ഫ്രാൻസിലെ...

0
വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾ‍ഡ് ട്രംപും തമ്മിൽ...

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...