കാബൂള്‍ : അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ തോക്കു ചൂണ്ടി അഫ്ഗാന്‍ വംശജനായ ഇന്ത്യക്കാരനെ തട്ടിക്കൊണ്ടു പോയി. അമ്പത്കാരനായ ബൻസരി ലാൽ അരെന്ദെയെയാണ് തട്ടിക്കൊണ്ടു പോയതെന്നാണ് റിപ്പോർട്ടുകൾ. വിവരം വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്നും ഉടൻ സഹായിക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ഇന്ത്യൻ വേൾഡ് ഫോറം പ്രസിഡന്റ് പുനീത് സിങ് ചന്ദോക് അറിയിച്ചു. .
അഞ്ച് പേരടങ്ങുന്ന സംഘമാണ് കാബൂളിലെ കര്‍തെ പര്‍വാന്‍ പ്രദേശത്തുനിന്ന് ബന്‍സുരി ലാലിനെ തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. ബന്‍സുരിയുടെ കുടുംബം ഡല്‍ഹിയിലാണ് താമസം. കാബൂളില്‍ മെഡിക്കല്‍ ഷോപ്പ് നടത്തുകയാണ് ഇദ്ദേഹം. സഹായിക്കൊപ്പം കട തുറക്കാനെത്തിയപ്പോഴാണ് സംഭവം നടക്കുന്നത്. ജീവനക്കാരേയും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും അവർ രക്ഷപ്പെട്ടുവെന്നാണ് റിപ്പോർട്ട്.