ലക്നോ: യുപി യിൽ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുന്ന മാവിൽ പ്രാണികളെ കണ്ടെത്തിയതിനെ തുടർന്ന് പ്രൈമറി സ്കൂളിന് അധികൃതർ നോട്ടീസ് നൽകി. കലൻ തഹസിലിലെ ഗണേഷ്പൂർ പ്രൈമറി സ്കൂൾ സന്ദർശിച്ച ശേഷം നോട്ടീസ് നൽകിയതായി ജില്ലയിലെ ബേസിക് ശിക്ഷാ അധികാരി (ബിഎസ്എ) രൺവിജയ് സിംഗ് പറഞ്ഞു.സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് രൺവിജയ് സിംഗ് സ്കൂളിലെ അധ്യാപകർക്ക് നോട്ടീസ് നൽകുകയും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ശനിയാഴ്ച പ്രദേശത്തെ ആറ് സ്കൂളുകളിൽ താൻ പരിശോധന നടത്തിയെന്നും മൂന്ന് സ്കൂളുകളിൽ അധ്യാപകർ ഹാജരായില്ലെന്നും എൻറോൾമെന്റിനെക്കാൾ കുട്ടികളുടെ എണ്ണം കുറവാണെന്നും രൺവിജയ് സിംഗ് പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.