കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൽ ഓൺലൈൻ പേയ്മെന്റ് സംവിധാനം ഏർപ്പെടുത്തിയത് വിനോദ സഞ്ചാരികളെ വലക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൽ ഓൺലൈൻ പേയ്മെന്റ് സംവിധാനം ഏർപ്പെടുത്തിയത് വിനോദ സഞ്ചാരികളെ വലക്കുന്നു. കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൽ നിലവിൽ ഉള്ള എല്ലാ പദ്ധതികളിലും ഓൺലൈൻ സംവിധാനം വഴിയാണ് ഇപ്പോൾ പണം അടക്കുന്നത്. എന്നാൽ സാധാരണക്കാരായ ആളുകൾ പണം കൈയ്യിൽ കൊണ്ട് വരുമ്പോൾ പലരും ഓൺലൈൻ പണം അടക്കാൻ സംവിധാനം ഇല്ലാതെ തിരികെ പോകുന്ന അവസ്ഥയാണ് ഉള്ളത്. ഇത് ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ വരുമാനത്തെയും സാരമായി ബാധിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ആളുകൾ ആണ് ഈ തരത്തിൽ എത്തിയിട്ട് തിരികെ പോയത്. ഇത് വലിയ വരുമാന നഷ്ട സാധ്യതയുണ്ടാക്കുന്നു. കോന്നി ഇക്കോ ടൂറിസം കൗണ്ടറിൽ ത്രീഡി തീയേറ്റർ സംവിധാനം അടക്കം ഓൺലൈൻ പണമടക്കുന്ന രീതി ആക്കി മാറ്റിയിരിക്കുകയാണ്. ആദ്യ ഘട്ടത്തിൽ ചില വിഭാഗങ്ങൾ ഓൺലൈൻ ആക്കിയപ്പോൾ തന്നെ വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്. ഇപ്പോൾ പ്രായമായവർ അടക്കം പണം അടക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നു. ഓൺലൈൻ പണം അടക്കുന്ന രീതിയോട് ഒപ്പം തന്നെ പണം കൂടി സ്വീകരിച്ചെങ്കിൽ മാത്രമേ ഇതിന് പരിഹാരമാകൂ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു ; സെപ്റ്റംബർ 10 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ...

0
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട്...

ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദം ; 11 , 12 തീയതികളിലായി എട്ട് ജില്ലകളിൽ...

0
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. വടക്കൻ ബംഗാൾ ഉൾക്കടലിനും...

ക്ലാസ് മുറിയിൽ തളർന്ന് വീണ ആറാം ക്ലാസുകാരിയ്ക്കെതിരെ മനുഷ്യത്വ രഹിതമായി പെരുമാറിയ അധ്യാപികയ്ക്ക് നേരെ...

0
കുന്നോത്ത്: സോഡിയം കുറഞ്ഞ് ക്ലാസ് മുറിയിൽ തളർന്ന് വീണ ആറാം ക്ലാസുകാരിയ്ക്കെതിരെ...

വയനാട് ദുരന്തബാധിതർക്കായുള്ള മുഴുവൻ വീടുകളുടെ നിർമാണം ഒക്ടോബർ അവസാനത്തോടെ പൂർത്തിയാകുമെന്ന് ടി. സിദ്ദിഖ്

0
തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് നിർമാണം മികച്ച രീതിയിൽ മുന്നോട്ട് പോകുകയാണെന്നും...