പത്തനംതിട്ട കോയിപ്രം കസ്റ്റഡി മര്‍ദ്ദന കേസിന്റെ അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിന് വിട്ടു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോയിപ്രം കസ്റ്റഡി മര്‍ദ്ദന കേസിന്റെ അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിന് വിട്ടു. കേസിന്റെ ഗൗരവം പരിഗണിച്ചാണ് പുതിയ തീരുമാനം. പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ച വരയന്നൂര്‍ സ്വദേശി സുരേഷിനെ പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ കോയിപ്രം എസ്എച്ച്ഒ സുരേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ മാര്‍ച്ച് 16നാണ് കഞ്ചാവ് ബീഡി വലിച്ചു എന്നാരോപിച്ച് കോയിപ്രം സുരേഷിനെ പോലീസ് പിടികൂടിയത്. പിന്നീട് വിട്ടയച്ചെങ്കിലും 19ന് വീണ്ടും വിളിപ്പിച്ചു. 22ന് കോന്നി ഇളകൊള്ളൂരില്‍ സുരേഷിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ശരീരത്തില്‍ മര്‍ദനത്തിന്റെ തെളിവ് കണ്ടെത്തി. ഇതോടെ പോലീസ് മര്‍ദിച്ചു എന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി. പിന്നാലെ പത്തനംതിട്ട അഡീഷണല്‍ എസ്പി കുടുംബത്തിന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ചു.

അന്വേഷണത്തില്‍ കസ്റ്റഡി മര്‍ദനം എന്ന കണ്ടെത്തിലേക്ക് പോലീസ് എത്തി. പിന്നാലെയാണ് ഡി ഐജി സസ്‌പെന്‍ഷന്‍ ഉത്തരവ് ഇറക്കിയത്. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്നാണ് ദളിത് സംഘടനകളുടെ ആവശ്യം. മാര്‍ച്ച് 22ന് സുരേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയിട്ടും പോലീസ് കാര്യമായി അന്വേഷണം നടത്തിയില്ല എന്ന കാര്യത്തില്‍ വലിയ ദുരൂഹതയാണ് നിലനില്‍ക്കുന്നത്. വരയന്നൂര്‍ സ്വദേശിയായ സുരേഷ് ഏറെ അകലയുള്ള കോന്നിയില്‍ എങ്ങിനെ വന്ന് ആത്മഹത്യ ചെയ്തു എന്ന കാര്യത്തിലും പോലീസിന് ഉത്തരമുണ്ടായിരുന്നില്ല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്ത മഴ : ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർ‌ട്ട് ; 8 ജില്ലകളിലെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്....

വയോധികയുടെ കഴുത്തിൽ നിന്ന് അഞ്ചരപ്പവന്‍റെ സ്വർണമാല പൊട്ടിച്ചെടുത്തു ; പ്രതി പിടിയിൽ

0
ഇടുക്കി: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ കഴുത്തിൽ നിന്ന് അഞ്ചരപ്പവൻ തൂക്കമുള്ള സ്വർണമാല...

മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്‍റെ മരണം ; ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

0
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം...

പദ്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്‍റെ ആദരം ; തപാൽ മുദ്രയും കവറും പുറത്തിറക്കും

0
തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന് ആദരവായി തപാൽ മുദ്രയും പ്രത്യേക...