റാന്നി: ജോയിൻറ് കൗൺസിൽ പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് റാന്നിയില്‍ ആവേശോജ്വല തുടക്കം. ആദ്യ ദിവസമായ ഇന്ന് നടന്ന സാംസ്കാരിക സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരൻ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ജി അഖില്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ അസി.സെക്രട്ടറി അഡ്വ. കെ.ജി രതീഷ് കുമാര്‍, ജോയിന്‍റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എൻ കൃഷ്ണകുമാർ, ആർ രമേശ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.പ്രദീപ് കുമാര്‍, മാത്യു വർഗിസ്, എൻ സോയ മോൾ ജില്ലാ പ്രസിഡൻ്റ് ആര്‍ മനോജ് കുമാർ, ട്രഷറർ പിഎസ് മനോജ് കുമാർ, എന്‍.വി സന്തോഷ്, എസ് അഖില്‍ എന്നിവർ പ്രസംഗിച്ചു.
നാളെ രാവിലെ 10ന് വി ആർ ബീനമോൾ നഗറിൽ നടക്കുന്ന പ്രതിനിധി സമ്മേളനം നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. ജോയിൻറ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി ജി അഖിൽ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിക്കും. സിപിഐ ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി പി.ആര്‍ ഗോപിനാഥൻ, ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എൻ കൃഷ്ണകുമാർ, ആര്‍ രമേശ്, എ.ഗ്രേഷ്യസ്, കെജി ഒഎഫ് ജില്ലാ സെക്രട്ടറി സി.കെ ഹാബി, എ കെ എസ് ടി യു ജില്ലാ സെക്രട്ടറി റെജി മലയാലപ്പുഴ എന്നിവർ സംസാരിക്കും.