തിരുവനന്തപുരം: കേരള സര്‍വ്വകലാശാലക്കെതിരെ മുഖ്യ വിവരാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ വില്‍സണ്‍ എം പോള്‍ രംഗത്ത് എത്തിയിരിക്കുന്നു. സര്‍വ്വകലാശാല വിവരാവകാശ അപേക്ഷ ലാഘവത്തോടെ കൈകാര്യം ചെയ്തു എന്നാണ് കണ്ടെത്തുകയുണ്ടായി. 15 ദിവസത്തിനകം വിശദീകരണം നല്‍കാനും സര്‍വ്വകലാശാലയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചോദ്യങ്ങളുമായി ബന്ധമില്ലാത്ത മറുപടികള്‍ നല്‍കിയതിനാണ് സര്‍വ്വകലാശാലക്കെതിരെ നടപടി എടുത്തിരിക്കുന്നു.
ജോയിന്റ് രജിസ്ട്രാര്‍ ഗുരുതര ചട്ട ലംഘനം നടത്തിയെന്നാണ് വിവരാവകാശ കമ്മീഷണറുടെ കണ്ടെത്തലുകള്‍. രജിസ്ട്രാര്‍ക്കും ജോയിന്റ് രജിസ്ട്രാര്‍ക്കും ബോധവത്ക്കരണ ക്ലാസ് നല്‍കണം എന്നാണ് കമ്മീഷണര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. സൈക്കോളജി വകുപ്പ് മുന്‍ മേധാവി ഇമ്മാനുവലിന്‍്റെ പരാതിയിലാണ് നടപടി എടുക്കുകയുണ്ടായത്.