കൊല്ലം : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജൂനിയര്‍ റെഡ് ക്രോസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മാസ്കും സാനിറ്റെസറും വിതരണം ചെയ്തു.
റെഡ് ക്രോസ് അംഗങ്ങള്‍തന്നെ നിര്‍മിച്ച സാനിറ്റെസറും മാസ്കുമാണ് നിരത്തുകളില്‍ നിരീക്ഷണം നടത്തുന്ന പോലീസുകാര്‍ക്ക് നല്‍കിയത്. മാസ്ക് , സാനിറ്റെസര്‍ എന്നിവയുടെ വിതരണത്തിന്റെ ഉദ്ഘാടനം ഡി.ഡി.ഇ ടി.ഷീല നിര്‍വഹിച്ചു.