Thursday, July 3, 2025 6:26 pm

ഓക്സിജൻ ലഭ്യത കുറവ് 24 രോ​ഗികൾ മരിച്ചെന്ന് ആരോപണം ; നിഷേധിച്ച് കർണാടക സർക്കാർ

For full experience, Download our mobile application:
Get it on Google Play

ബം​ഗ​ളൂ​രു : ക​ർ​ണാ​ട​ക​യി​ൽ ഓ​ക്സി​ജ​ൻ ക്ഷാ​മം രൂ​ക്ഷ​മാ​യി തു​ട​രു​ന്നതായി റിപ്പോര്‍ട്ട്. അതേ സമയം തന്നെ ചാ​മ​രാ​ജ​ന​ഗ​റി​ലെ ആ​ശു​പ​ത്രി​യി​ൽ ഓ​ക്‌​സി​ജ​ന്‍ ല​ഭ്യ​ത കു​റ​വ് മൂ​ലം 24 പേ​ര്‍ മ​രി​ച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നുണ്ട്. ആ​ശു​പ​ത്രി​യി​ല്‍ ഓ​ക്‌​സി​ജ​ന്‍ ക്ഷാ​മം രൂ​ക്ഷ​മാ​ണെ​ന്ന് രേ​ഖാ​മൂ​ലം അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​യി​ല്ലെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ ചൂ​ണ്ടി​ക്കാ​ട്ടിയെന്നാണ് ചില കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ദിവസം 8 മുതല്‍ 10 വരെ മരണം നടക്കാറുള്ള ആശുപത്രിയില്‍ മെയ് 2ന് 24 കൊവിഡ് ബാധിതര്‍ മരണപ്പെട്ടിരുന്നു. ഇതാണ് ഓക്സിജന്‍ ക്ഷാമം എന്ന പ്രചാരണത്തിന് കാരണമെന്നാണ് സര്‍ക്കാര്‍  വിശദീകരിക്കുന്നത്.

മരിച്ച രോ​ഗികൾ എല്ലാം തന്നെ ഒക്സിജൻ പിന്തുണയുള്ള വെന്റിലേറ്ററിൽ‍ കിടന്നവരായിരുന്നു എന്ന് ഡെപ്യൂട്ടി കമ്മീഷ്ണര്‍ എംആർ രവി പറയുന്നു. ഇവരുടെ എല്ലാം മരണം ഒക്സിജൻ ക്ഷാമത്താലാണെന്ന് കരുതാൻ സാധിക്കില്ലെന്നും ഇദ്ദേ​ഹം പറഞ്ഞു. അതേ സമയം മൈസൂരിൽ നിന്ന് ചാ​മ​രാ​ജ​ന​ഗ​റി​ല്‍ ഓക്സിജൻ എത്തിക്കുന്നതിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്ന് ഇദ്ദേഹം പറഞ്ഞു. മൈസൂരില്‍ ഓക്സിജൻ ആവശ്യകത കൂടിയതാണ് ഇതിന് കാരണമായി പറയുന്നത്. അതേ സമയം  ചാ​മ​രാ​ജ​ന​ഗ​റിലെ ഓക്സിജൻ പ്രശ്നം പരിഹരിക്കാൻ ഇടപെടുമെന്നാണ് മൈസൂര്‍ എംപി പ്രതാപ് സിംഹ പറയുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ശബരിമലയുടെ പേരിൽ ഇതര സംസ്ഥാനങ്ങളിൽ നടക്കുന്ന അനധികൃത പണപ്പിരിവ് തടയാൻ കർശന നടപടികളുമായി തിരുവിതാംകൂർ...

0
തിരുവനന്തപുരം: ശബരിമലയുടെ പേരിൽ ഇതര സംസ്ഥാനങ്ങളിൽ നടക്കുന്ന അനധികൃത പണപ്പിരിവ് തടയാൻ...

സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു

0
പാലക്കാട് : സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് മണ്ണാർക്കാട് നാട്ടുകൽ...

ഒന്നര കോടി രൂപ തട്ടിയെടുത്ത കേസിൽ 27കാരൻ പിടിയിൽ

0
കോഴിക്കോട്: വിരമിച്ച നേവി ഓഫീസറിൽ നിന്ന് ഒന്നര കോടി രൂപ തട്ടിയെടുത്ത...

കെഎസ്ഇബിയുടെ 400 കെ.വി വയനാട് – കാസറഗോഡ് പ്രസരണ ലൈൻ കടന്നു പോകുന്ന പ്രദേശങ്ങൾക്കായി...

0
കണ്ണൂർ: കെഎസ്ഇബിയുടെ 400 കെ.വി വയനാട് - കാസറഗോഡ് പ്രസരണ ലൈൻ...