കോട്ടാങ്ങൽ: കോട്ടാങ്ങല്‍ ശ്രീ മഹാഭദ്രകാളി ക്ഷേത്രത്തിലെ, കോട്ടാങ്ങ ൽ കരക്കാരുടെ വലിയ പടയണിയോടനുബന്ധിച്ച്, പോത്തിൻ പുറത്തേറി വന്ന കാലൻ കോലം കാണികളെ ആവേശഭരിതരാക്കി. പോത്തുകളുടെ സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന വേലു എന്ന പോത്തിൻ പുറത്ത് കയറി വന്ന കാലൻ കോലം ഐതിഹ്യ പെരുമകളുടെ വർത്തമാനകാല ആവിഷ്കാരത്തിന് അവസരം ഒരുക്കി. നിരവധിചൂട്ടുകറ്റകളുടെയും ആർപ്പുവിളികളുടെയും പശ്ചാത്തലത്തിൽ, ആവേശഭരിതരായ കരക്കാരുടെ സാന്നിധ്യത്തിൽ കാല വാഹനമായ പോത്തിന്റെ പുറത്ത് നിന്നു കാലൻ കളത്തിൽ എഴുന്നള്ളി. മാർക്കണ്ഡേയ ചരിത്രമാണ് കാലൻ കോലത്തിൽ പ്രധാനമായി വർണ്ണിക്കുന്നത്.
കടുത്ത ശിവ ഭക്തനായിരുന്ന മാർക്കണ്ഠയ കുമാരനെ വധിക്കുവാൻ വന്ന കാലനെ വധിച്ച മഹാദേവൻ, മാർക്കണ്ഠേയ കുമാരന് മൃത്യുവിൽ നിന്നും മോചനം നൽകിയ ഐതിഹ്യത്തെ ആസ്പദം ആക്കുന്നതിനാൽ കാലൻ കോലം മഹാമൃത്യുജ്ഞയ ഹോമത്തിന് തുല്യമാണ് എന്ന് കരുതപ്പെടുന്നു. രാത്രി 12 30ന് തച്ചുശാസ്ത്ര വൈദ്യഗ്ദത്തിന്റെ നേർരൂപമായ തൊഴുവം കരക്കാർ ഒത്തു ചേർന്നു ആർപ്പു വിളികളോടെ ഉയർത്തി കാപൊലിച്ച പ്പോൾ ക്ഷേത്രമുറ്റം ആവേശകടലായിതുടർന്ന് വിവിധ കോലങ്ങൾ,വിനോദങ്ങൾ എന്നിവ കളത്തിൽ എത്തി. പുലർച്ചെ 6.30 നു മംഗള ഭൈരവിയോട് കൂടി വലിയ പടയണിക്ക് പരിസമാപ്തിയായി. ക്ഷേത്രമുറ്റത്ത് തി ങ്ങിനിറഞ്ഞ ജനസഞ്ചയം സംതൃപ്തിയോടെ വലിയ പടയണി ആസ്വദിച്ച് വീടുകളിലേക്ക് മടങ്ങി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































