ആവശ്യത്തിന് മഴ ലഭിക്കാത്തത് വയനാട്ടിലെ നഴ്സറി ഉടമകളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്

For full experience, Download our mobile application:
Get it on Google Play

വയനാട്: കാലവർഷം എത്തിയെങ്കിലും ആവശ്യത്തിന് മഴ ലഭിക്കാത്തത് വയനാട്ടിലെ നഴ്സറി ഉടമകളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പുതുമഴ കാത്തിരുന്ന കർഷകർ തൈകൾ നട്ടുപിടിപ്പിക്കാത്തതോടെ ലക്ഷക്കണക്കിന് രൂപയുടെ നടീൽ വസ്തുക്കളാണ് നഴ്സറികളിൽ വിറ്റുപോകാതെ കെട്ടിക്കിടക്കുന്നത്.സാധാരണയായി ജൂൺ പകുതിയോടെ കാപ്പി, കുരുമുളക്, തെങ്ങ് തുടങ്ങി വിവിധ വിളകളുടെ തൈകൾ വിറ്റുതീരാറുണ്ട്. എന്നാൽ ഇത്തവണ മഴ വൈകിയതോടെ പല കർഷകരും പുതിയ കൃഷിയിലേക്ക് കടന്നിട്ടില്ല. ഇതിന്റെ ഫലമായി നിരവധി നഴ്സറികളിൽ പതിനായിരക്കണക്കിന് തൈകൾ സ്റ്റോക്കായി തുടരുകയാണ്.

ചില തൈകൾ അടുത്ത സീസണിലേക്ക് മാറ്റിവയ്ക്കാൻ കഴിയുമെങ്കിലും കുരുമുളക് തൈകൾക്ക് അത്രയും കാലം സൂക്ഷിക്കാനാകില്ലെന്നാണ് കർഷകർ പറയുന്നത്. അതേസമയം, വിറ്റുപോകാത്ത തൈകളുടെ പരിപാലനച്ചെലവും ദിവസേന ഉയരുകയാണ്.വായ്പയെടുത്ത് തൈ ഉൽപാദനം നടത്തുന്ന കർഷകർക്ക് ഈ സാഹചര്യം വലിയ സാമ്പത്തിക തിരിച്ചടിയാണ്. ഇനി മഴ ശക്തമാകുമെന്ന പ്രതീക്ഷയിലാണ് ഇവർ. അല്ലെങ്കിൽ ഈ സീസണിലെ വലിയൊരു നിക്ഷേപം തന്നെ നഷ്ടമാകുമോയെന്ന ആശങ്കയിലാണ് വയനാട്ടിലെ നഴ്സറി ഉടമകൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറ്റാറില്‍ വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ വൃദ്ധയെ കാണാതായി : തെരച്ചില്‍ ശക്തമാക്കി വനപാലകരും...

0
ചിറ്റാർ : വനമേഖലയിൽ വിറക് ശേഖരിക്കാൻ പോയ വൃദ്ധമാതാവിനെ കാണാതായി. ചിറ്റാർ...

ലൈഫ് പദ്ധതി ഫണ്ട് തട്ടിപ്പ് : റാണി ലക്ഷ്മി അരുവാപ്പുലം പഞ്ചായത്തിലും ലക്ഷങ്ങളുടെ തട്ടിപ്പ്...

0
കോന്നി : ലൈഫ് ഭവന പദ്ധതി ഫണ്ട് തട്ടിപ്പ് കേസില്‍ പിടിയിലായ തണ്ണിത്തോട്...

റാന്നി താലൂക്ക് ആശുപത്രിയിൽ ഹെൽത്ത് ഇൻഷുറൻസ് സേവനങ്ങൾ തടസ്സപ്പെട്ടു : കിടപ്പു രോഗികൾ ദുരിതത്തിൽ

0
​റാന്നി : റാന്നി താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ മൂന്ന് ദിവസമായി ഹെൽത്ത്...

എം.എൽ.എ.യുടെ കത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ സ്ഥലംമാറ്റിയ സർക്കാർ ഉത്തരവ് വിവാദമാകുന്നു

0
ആലപ്പുഴ: എം.എൽ.എ.യുടെ കത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ സ്ഥലംമാറ്റിയ...