ഗൂഡല്ലൂര്‍ : അഭിഭാഷകന്‍ കോടതി മുറിക്കുള്ളില്‍ കുഴഞ്ഞ് വീണ് മരിച്ചു. ഗൂഡല്ലൂരിലെ അഭിഭാഷകന്‍ ടി.അര്‍ജുനന്‍(65) ആണ് കോടതിക്കുള്ളില്‍ കുഴഞ്ഞ് വീണത്. ഊട്ടിയിലെ ജില്ലാ ജഡ്ജ് കം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലായിരുന്നു സംഭവം. വ്യാഴാഴ്ച്ച രാവിലെ 11:30 ഓടെയായിരുന്നു സംഭവം.
സഹപ്രവര്‍ത്തകര്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കന്യാകുമാരി സ്വദേശിയായ അര്‍ജുനന്‍ 1990 ലാണ് ഗൂഡല്ലൂരില്‍ എത്തിയത്. മൃതദേഹം ഗൂഡല്ലൂര്‍ കാളാമ്പുഴ മൂന്നാംമൈല്‍ റോഡരികിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം കന്യാകുമാരിയിലേക്ക് കൊണ്ട് പോയി. സംസ്‌കാരം കന്യാകുമാരിയില്‍ നടക്കും.