Tuesday, December 17, 2024 10:05 pm

മുടിക്ക് കറുപ്പും കരുത്തും നല്‍കും താളി

For full experience, Download our mobile application:
Get it on Google Play

മുടിയുടെ സംരക്ഷണത്തില്‍ താളിയുടെ പ്രാധാന്യം വളരെ വലുതാണ്. മുടിയ്‌ക്ക് ഏറ്റവും ഗുണം നല്‍കുന്ന ഒന്നാണിത്. ചെമ്പരത്തിത്താളി, വെള്ളിലത്താളി തുടങ്ങി പല തരത്തിലുള്ള താളികള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ പുതു തലമുറയിലെ ആളുകള്‍ താളി ഉപയോഗിക്കാന്‍ മടിയ്‌ക്കുന്നതിന്റെ പ്രധാന കാരണം അതുണ്ടാക്കിയെടുക്കാനുളള ബുദ്ധിമുട്ടു തന്നയാണ്.

മുടിക്ക് ഏറ്റവും ഗുണവും മുടിയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുന്നതുമായ ഒരു നാടന്‍ താളി എളുപ്പം വീട്ടില്‍ ഉണ്ടാക്കിയെടുക്കാം. ദിവസവും ഉപയോഗിക്കാവുന്നതും മുടിയില്‍ ഒട്ടിപ്പിടാക്കാത്തതുമാണ് ഈ താളി. ഈ നാടന്‍ താളി എങ്ങനെയാണ് തയ്യാറാക്കുക എന്ന് നോക്കാം. അതിനായി വേണ്ടത് ചെമ്പരത്തിയില, ചെമ്പരത്തിപ്പൂവ്, കറിവേപ്പില, മൈലാഞ്ചി, കറ്റാര്‍ വാഴയുടെ ജെല്ല്, രണ്ട് സ്പൂണ്‍ വെളിച്ചെണ്ണ എന്നിവയാണ്. ചെമ്പരത്തിയിലയും ചെമ്പരത്തിപ്പൂവും മൈലാഞ്ചിയും കറിവേപ്പിലയും കറ്റാര്‍ വാഴയുടെ ജെല്ലും രണ്ട് സ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. കൊഴുപ്പു രൂപത്തിലാണ് ഇതു വേണ്ടത് അതിനാല്‍ വെള്ളം ചേര്‍ക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. കുറച്ചു വെള്ളം മാത്രമേ ചേര്‍ത്തു കൊടുക്കാന്‍ പാടുകയുള്ളൂ. അടിച്ച ശേഷം ഇത് നന്നായി അരിച്ചെടുക്കുക. ശേഷം ഇത് നന്നായി തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുക.

എല്ലാ ഭാഗത്തും തേച്ചുപിടിപ്പിച്ച ശേഷം മുടി നന്നായി കെട്ടിവയ്‌ക്കുക. അരമണിക്കൂറിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. മുടിയില്‍ പറ്റി പിടിക്കുകയോ മുടി ഒട്ടുകയോ ഇല്ല. കൂടാതെ മുടിയുടെ കറുപ്പു കൂടാനും അകാല നര ഒഴിവാക്കാനും താരന്‍, പേന്‍ എന്നിവയുടെ ശല്യം ഒഴിവാക്കാനും ഈ താളി മികച്ചതാണ. ദിവസവും ഉപയോഗിക്കാവുന്ന ഒരു താളിയാണിത്. ഈ താളി അഞ്ചു ദിവസത്തോളം ഇത് ഫ്രിഡ്ജില്‍ കേടുകൂടാതിരിക്കുന്നു. അതുകൊണ്ട് തന്നെ അഞ്ചു ദിവസത്തേയ്‌ക്ക് വേണ്ടത് ഒരുമിച്ച് ഉണ്ടാക്കി പാത്രത്തിലാക്കി നമുക്ക് ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഐആര്‍സിടിസി സൂപ്പര്‍ ആപ്പ് ; യാത്രക്കാര്‍ക്ക് വേണ്ടി റെയില്‍വേയുടെ പുതിയ നീക്കം

0
സാധാരണ യാത്രക്കാരുടെ ട്രെയിന്‍ യാത്രാനുഭവത്തില്‍ പുതിയ ഐആര്‍സിടിസി സൂപ്പര്‍ ആപ്പിലൂടെ വിപ്ലവം...

വഴി കയ്യേറ്റം : തര്‍ക്കംപരിഹരിച്ച് മന്ത്രി വീണാ ജോര്‍ജ്

0
പത്തനംതിട്ട : വഴിയുടെ വീതി 12 അടിയില്‍ നിന്ന് രണ്ടടിയിലേക്ക് എത്തിച്ച...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു മല്ലപ്പളളി കെല്‍ട്രോണ്‍ സെന്ററില്‍ ഡിസിഎ, വേഡ് പ്രൊസസിംഗ് ആന്‍ഡ്...

ജീവന് ഭീഷണിയെങ്കില്‍ കടയ്ക്കല്‍ കത്തിയാകാമെന്ന് മന്ത്രി പി. രാജീവ്

0
പത്തനംതിട്ട : 'മരം ഒരു വരം' എന്നൊക്കെയാണെങ്കിലും പുരയ്ക്ക്‌മേലെ ചാഞ്ഞാല്‍ കടയ്ക്കല്‍...