കോഴഞ്ചേരി : അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എൽ. ഡി. വൈ. എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴഞ്ചേരി പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി എസ് അഖില്‍ ഉദ്ഘാടനം ചെയ്തു. കേരളാ യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് മാത്യു നൈനൻ അദ്ധ്യക്ഷത വഹിച്ചു. ഡി. വൈ. എഫ്. ഐ ജില്ലാ പ്രസിഡന്റ് എം. സി അനീഷ്കുമാർ, കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡന്റ് ജോജി പി. തോമസ്, എ. ഐ. വൈ എഫ് സംസ്ഥാന കമ്മിറ്റിയംഗം ശ്രീനാദേവി കുഞ്ഞമ്മ, ജില്ലാ ജോയിന്റ് സെക്രട്ടറി ജോബി പി. തോമസ്, ഡി. വൈ. എഫ്. ഐ ബ്ലോക്ക് പ്രസിഡന്റ് സുധീഷ് ബാബു എന്നിവർ പ്രസംഗിച്ചു.
ഇടതു യുവജന സംഘടന ധര്‍ണ്ണ നടത്തി
RECENT NEWS
Advertisment