നാളെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനം രാഷ്ട്രീയ വിവാദങ്ങൾ കൊണ്ട് സജീവമാകും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നാളെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനം രാഷ്ട്രീയ വിവാദങ്ങൾ കൊണ്ട് സജീവമാകും. പോലീസ് അതിക്രമങ്ങൾക്ക് മുഖ്യമന്ത്രിയെക്കൊണ്ട് നിയമസഭയിൽ മറുപടി പറയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. അക്രമകാരികളായ വന്യജീവികളെ വെടിവെച്ചു കൊല്ലുന്ന ഭേദഗതി ബിൽ ഈ സഭാ സമ്മേളനത്തിൽ ചർച്ചയാകും. സാധാരണ ഗതിയിൽ നിയമസഭാ സമ്മേളനം തുടങ്ങുമ്പോൾ പ്രതിപക്ഷത്തിന്റെ കയ്യിലാണ് വിഷയങ്ങൾ കൂടുതലായി ഉണ്ടാവുക. ഇത്തവണ പക്ഷേ അങ്ങനെയല്ല. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും അങ്ങോട്ടും ഇങ്ങോട്ടുമടിക്കാൻ വടികളുണ്ട്. രാഹുൽ മാങ്കൂട്ടത്തിലാണ് ഭരണപക്ഷത്തിന് തുറുപ്പ് ചീട്ട്. പോലീസിനെതിരെ ഉയർന്ന പരാതികൾ ഉയർത്തിക്കാട്ടി നിയമസഭയിൽ സർക്കാരിനെ പ്രതിപക്ഷം കടന്നാക്രമിക്കും.

പോലീസ് അതിക്രമങ്ങളെ ന്യായീകരിക്കില്ലെന്നു സ്പീക്കർ എ.എൻ ഷംസീർ പ്രതികരിച്ചു. തദ്ദേശ,നിയമസഭ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ ആഭ്യന്തര വകുപ്പിന്റെ വീഴ്ചകൾ എണ്ണിപറഞ്ഞു സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അയ്യപ്പ സംഗമവും തൃശൂരിലെ ശബ്ദരേഖ വിവാദവും സഭയിൽ ചർച്ചയാകും. അക്രമകാരികളായ വന്യജീവികളെ വെടിവെച്ചു കൊല്ലാൻ ഉത്തരവിടുന്ന നിയമഭേദഗതി ബില്ലടക്കം പ്രധാനപ്പെട്ട നിയമനിർമ്മാണങ്ങൾ സഭയിൽ എത്തുന്നുണ്ട്. മനുഷ്യന് സംരക്ഷണം ഉറപ്പാക്കാനാണ് പുതിയ നിയമഭേദഗതി വനം മന്ത്രി എ.കെ ശശീന്ദ്രനും പ്രതികരിച്ചു. ഒക്ടോബർ 10 വരെ മൂന്ന് സെഷനുകളിലായി 12 ദിവസമാണ് സഭ ചേരുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...