പുനലൂര്‍ – മൂവാറ്റുപുഴ അഴിമതി പാത : ഗവര്‍ണര്‍ നല്‍കിയ കത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇല്ല – പൊരുതാന്‍ ഉറച്ച് അനില്‍ കാറ്റാടിക്കല്‍

For full experience, Download our mobile application:
Get it on Google Play

റാന്നി: പുനലൂര്‍- മൂവാറ്റുപുഴ പാത നിര്‍മ്മാണത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട നടപടിക്കായി ഗവര്‍ണര്‍ നല്‍കിയ കത്ത് ഒരു മാസം പിന്നിട്ടിട്ടും മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചിട്ടില്ല. പൊതുപ്രവര്‍ത്തകനായ അനില്‍ കാറ്റാടിക്കല്‍ ഗവര്‍ണര്‍ക്ക്‌ നല്‍കിയ പരാതിയാണ് അന്വേഷണത്തിനായി മുഖ്യമന്ത്രിയുടെ ഓഫീസിലെ അണ്ടര്‍ സെക്രട്ടറിയ്ക്കു നല്‍കിയത്. എന്നാല്‍ ഇങ്ങനെയൊരു കത്ത് ലഭിച്ചിട്ടില്ലെന്ന മറുപടിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിവരാവകാശ മറുപടിയായി നല്‍കിയത്. ഈ പാതയിലെ നിര്‍മ്മാണ ക്രമക്കേടുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സിനു നല്‍കിയിട്ട് 45 മാസം കഴിഞ്ഞെങ്കിലും പ്രാഥമികാന്വേഷണം മാത്രമാണ് നടന്നത്. ഇതിനെ തുടര്‍ന്നാണ് അദ്ദേഹം ഗവര്‍ണറെ സമീപിച്ചത്.

താഴ്ന്ന പ്രദേശങ്ങള്‍ മണ്ണിട്ടു നികത്തി നല്‍കിയതിലൂടെ കോടികളുടെ ക്രമക്കേടാണ് പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. സ്ഥലമെടുപ്പ്, ഓട, കലുങ്ക് എന്നിവയുടെ നിര്‍മ്മാണത്തിലും പരിപാലനത്തിലും ക്രമക്കേടുകളുണ്ടെന്നും പരാതിയില്‍ പറയുന്നു. നിര്‍മ്മാണ ഘട്ടത്തില്‍ 10 യാഡ്കള്‍ ഏറ്റെടുത്തിരുന്നു. യാഡ്കളുടെ വിശദാംശങ്ങള്‍ വിവരാവകാശ പ്രകാരം കെ എസ് ടി പി അനിലിന് നല്‍കിയിരുന്നു. യാഡിലെ മണ്ണ് ലേലം ചെയ്യുവാന്‍ ഉടമയുമായി കരാര്‍ വ്യവസ്ഥയില്ലെന്നാണ് വിശദീകരണം. കോടികളുടെ അഴിമതിയും ധൂര്‍ത്തും നടന്ന ഒരു പദ്ധതിയാണ് ഇതെന്നും ചിലകേന്ദ്രങ്ങള്‍ അന്വേഷണം ബോധപൂര്‍വ്വം അട്ടിമറിക്കുകയാണെന്നും ഇതിനെതിരെ സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും അനില്‍ കാറ്റാടിക്കല്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അകലക്കുന്നത്തും പാലായിലും വിവിധ ഇടങ്ങളിൽ മോഷണം ; പോലീസ് അന്വേഷണം

0
കോട്ടയം : കോട്ടയം അകലക്കുന്നത്തും പാലായിലും വിവിധ ഇടങ്ങളിൽ മോഷണം. പൂത്തിളപ്പിൽ പട്ടാപകൽ...

അമേരിക്കയിലെ മലയാളി യുവതികളുടെ ദുരൂഹമരണം ; മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വൈകും ; അന്വേഷണം പുരോഗമിക്കുന്നു

0
കാലിഫോർണിയ: മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ അമേരിക്കയിൽ പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്....

തിരുവനന്തപുരം കോർപ്പറേഷൻ നേതൃത്വത്തിൽ ജനറൽ ആശുപത്രിയിൽ മെഗാ ക്ലീനിംഗ് ഡ്രൈവ് ; വി.വി. രാജേഷ്...

0
തിരുവനന്തപുരം: കാടും പടർപ്പും മാലിന്യവും നിറഞ്ഞ് ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറിയ തിരുവനന്തപുരം...

തൊണ്ടിമുതൽ കേസ് : മുൻ മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് സെഷൻസ് കോടതി...

0
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ തിരുവനന്തപുരം...