തിരുവനന്തപുരം: വനിത സിപിഒ റാങ്ക് ഹോൾഡർമാരുടെ ലിസ്റ്റിന്റെ കാലാവധി ഇന്ന് രാത്രി 12ന് അവസാനിക്കും. പോലീസാകാന്‍ കൊതിച്ച്, പരീക്ഷകളെല്ലാം പാസായിട്ടും കഴിഞ്ഞ 18 ദിവസമായി ഭരണസിരാകേന്ദ്രത്തിന് മുന്നില്‍ സ്വയം വേദനിപ്പിച്ച് പ്രതിഷേധിക്കേണ്ട അവസ്ഥയിലായിരുന്നു ഇവർക്ക്. എന്നാൽ സമരമുറകൾ പലതും പരീക്ഷിച്ചിട്ടും സർക്കാർ കണ്ണ് തുറന്നില്ല. ഇന്ന് ഇനി റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുന്നതോടെ 600 ലധികം ഉദ്യോഗാർഥികളുടെ പ്രതീക്ഷയും സ്വപ്നവുമാണ് അവസാനിക്കുന്നത്. ഇതിനിടെയാണ് പോക്സോ വിഭാഗത്തിൽ വന്ന 300ൽ 28ഉം പോലീസ് അക്കാദമിയിൽനിന്നു പോയ 13ഉം ജോലിയില്‍ പ്രവേശിക്കാത്ത 4 ഒഴിവിലേക്കും ഉൾപ്പടെ 45 പേർക്ക് കൂടി നിയമന ശിപാർശ ലഭിച്ചു. ഇതോടെ 967 പേരുള്ള ലിസ്റ്റിൽ നിന്നും 337 പേർക്കാണ് ജോലി ലഭിച്ചത്. അർഹതയുള്ളവർക്കെല്ലാം നിയമനം നൽകിയെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ കടുത്ത പ്രതിഷേധവും ഉദ്യോഗാർഥികൾക്കുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033