വയനാടിന് പ്രത്യേക പ്രഖ്യാപനങ്ങളൊന്നുമില്ലാതെ ചർച്ച പൂർത്തിയാക്കി ദുരന്ത നിവാരണ നിയമ ഭേദഗതി ബിൽ ലോക്സഭയിൽ പാസാക്കി

For full experience, Download our mobile application:
Get it on Google Play

ദില്ലി: വയനാടിന് പ്രത്യേക പ്രഖ്യാപനങ്ങളൊന്നുമില്ലാതെ ചർച്ച പൂർത്തിയാക്കി ദുരന്ത നിവാരണ നിയമ ഭേദഗതി ബിൽ ലോക്സഭയിൽ പാസാക്കി. പ്രത്യേക പാക്കേജ് സംബന്ധിച്ചോ, അതി തീവ്ര ദുരന്ത പ്രഖ്യാപനം സംബന്ധിച്ചോ യാതൊരു സൂചനയും നൽകാതെ ആഭ്യന്തര സഹമന്ത്രി ലോക് സഭയിൽ മറുപടി നൽകി. വയനാടിനായി പരമാവധി ഇടപെടലുകൾ കേന്ദ്രം നടത്തിയിട്ടുണ്ടെന്നും എസ്‍ഡിആർഎഫിൽ നിന്നും എൻഡിആറ്‍എഫിൽ നിന്നും ദുരിതാശ്വാസ സഹായം നൽകി കഴിഞ്ഞെന്നും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് വ്യക്തമാക്കി. രണ്ട് ഘട്ടങ്ങളിലായി എസ്ഡിആർഎഫിലേക്ക് നൽകിയ വിഹിതം, എൻഡിആർഎഫിൽ നിന്നനുവദിച്ച തുക, കേരളത്തിന് അനുവദിച്ച തുക വയനാടിന് കൂടിയുള്ളതാണെന്നാണ് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ദുരന്ത നിവാരണ നിയമ ഭേദഗതി ബില്ലിൻറെ ചർച്ചക്കുള്ള മറുപടിയിൽ വ്യക്തമാക്കിയത്. ശശി തരൂർ എംപി ചർച്ചയുടെ തുടക്കത്തിൽ ഉന്നയിച്ച വിമർശനങ്ങളുടെ ചുവട് പിടിച്ചു മാത്രമായിരുന്നു നിത്യാനന്ദ റായ്യുടെ പ്രസംഗം. ദുരന്തമുണ്ടായതിന് പിന്നാലെ മുതൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത്ഷായും ഇടപെട്ടു. വ്യോമസേനയുടേതടക്കം സംഘത്തെ രക്ഷാപ്രവർത്തനത്തിനായി അയച്ചു.

പ്രധാനമന്ത്രി നേരിട്ട് സന്ദർശനം നടത്തി. കേന്ദ്രസംഘം നൽകിയ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് നടപടികൾ സ്വീകരിക്കുന്നത്. യുപിഎ സർക്കാരിൻറെ കാലം മുതലേ ദേശീയ ദുരന്തമെന്ന പ്രഖ്യാപനം ഇല്ലെന്നും ജനത്തെ തെറ്റിദ്ധരിപ്പിക്കാൻ പ്രതിപക്ഷം വില കുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്നും മന്ത്രി ആരോപിച്ചു. ഇതോടെ വയനാടിന് പ്രഖ്യാപനങ്ങളില്ലാത്തതിനെ പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചു. പ്രതിഷേധിച്ച് സഭ വിടുകയും ചെയ്തു. ചർച്ചക്ക് അമിത് ഷാ മറുപടി നൽകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ചുരുക്കത്തിൽ ഹൈക്കോടതിയിൽ നൽകിയ സത്യവാങ് മൂലത്തിലെയും ആഭ്യന്തരമന്ത്രാലയം ഇറക്കിയ വാർത്താകുറിപ്പുകളിലെ ഉള്ളടക്കത്തിലെയും വിശദാംശങ്ങൾ ആവർത്തിക്കുക മാത്രമാണ് മന്ത്രി ചെയ്തത്. തുടർന്നങ്ങോട്ടുള്ള ഒരു നടപടിയും വിശദീകരിക്കാതെ ദുരന്ത നിവാരണ ഭേദഗതി ബിൽ പാസാക്കി സഭ പിരിയുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...

ഇനി തോന്നുംപടി ബില്ലിടാനാവില്ല ; സ്വകാര്യ ആശുപത്രികൾ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ...

നെല്ല് സംഭരണം : മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി

0
തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി അനൂപ്...

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...