പോലീസ് ജീപ്പിനെ ഇടിച്ചിട്ട ഡീസൽ മോഷണ സംഘത്തിന്റെ ലോറി കയ്യോടെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പോലീസ് ജീപ്പിനെ ഇടിച്ചിട്ട ഡീസൽ മോഷണ സംഘത്തിന്റെ ലോറി കയ്യോടെ പിടികൂടി പോലീസ്. ഇവർ ലോറിയുമായി കടന്നു കളയുന്നതിനിടെ ടോൾ പ്ലാസയുടെ ബാരിയറും തകർത്തിരുന്നു. മറ്റു വാഹനങ്ങളിൽ നിന്നും ഡീസൽ മോഷ്ടിച്ച് സേലം- ബെംഗളൂരു ദേശീയ പാതയിൽ ലിറ്ററിന് 85 രൂപക്ക് വിൽക്കുകയായിരുന്നു ഇവരുടെ പതിവ് രീതി. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. വാളയാർ കടന്നു വന്ന ലോറിയെ മംഗലം പാലത്തിന് മുകളിൽ വച്ച് പോലീസ് തടയുകയായിരുന്നു.

ഡീസൽ മോഷണത്തിനായി അത്യാധുനിക സംവിധാനങ്ങളാണ് ലോറിയിൽ ഒരുക്കിയിരിക്കുന്നത്. ഇതിനായി ലോറിയുടെ വലതു വശത്ത്, താഴ് ഭാഗത്തായി 1200 ലിറ്റർ ശേഷിയുള്ള ടാങ്ക് സ്ഥാപിച്ചിട്ടുണ്ട്. റോഡരികിൽ നിർത്തിയിരിക്കുന്ന ഡീസൽ വാഹനങ്ങളുടെ അടുത്ത് വാഹനം നിർത്തിയാണ് മോഷണം. കൈവശമുള്ള ആയുധങ്ങൾ ഉപയോഗിച്ച് അപ്പുറത്തെ ഡീസൽ ടാങ്കിന്റെ പൂട്ട് പൊളിക്കുകയും മോഷണ സംഘത്തിന്റെ ലോറിയിലേക്ക് ഇന്ധനം ചോർത്തുകയുമാണ് ഇവരുടെ രീതി. ചെറിയ പമ്പുപയോഗിച്ചാണ് ഇത് ചെയ്യുന്നത്. 1200 ലിറ്റർ ശേഷിയുള്ള ടാങ്ക് മറക്കാനായി ലോറിയുടെ താഴത്തെ വശത്ത് ഇരുമ്പ് കൊണ്ട് ഒരു ഫ്രെയിമും ഇവർ ഘടിപ്പിച്ചിട്ടുണ്ട്. വണ്ടിയുടെ നമ്പർ പ്ലേറ്റടക്കം മോഷണത്തിന് ഉതകുന്ന തരത്തിലാക്കി ഘടിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ് പോലീസ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...