കേന്ദ്ര ഭരണപ്രദേശമായ ലഡാക്കില്‍ പുതിയ അഞ്ച് ജില്ലകള്‍ക്ക് ലെഫ്. ഗവര്‍ണര്‍ അംഗീകാരം നല്‍കി

For full experience, Download our mobile application:
Get it on Google Play

ലേ: കേന്ദ്ര ഭരണപ്രദേശമായ ലഡാക്കില്‍ പുതിയ അഞ്ച് ജില്ലകള്‍ക്ക് ലെഫ്. ഗവര്‍ണര്‍ അംഗീകാരം നല്‍കി. നേരത്തെ രണ്ട് ജില്ലകളാണ് ലഡാക്കിലുണ്ടായിരുന്നത്. ഇതോടെ ആകെ ജില്ലകള്‍ ഏഴായി.ചരിത്രപരമായ ദിവസമെന്ന് വിശേഷിപ്പിച്ചാണ് ലെഫ്. ഗവര്‍ണര്‍ വി.കെ സക്‌സേന തീരുമാനം പ്രഖ്യാപിച്ചത്. ലഡാക്കിലെ ജനതയുടെ കാലങ്ങളായുള്ള ആവശ്യമാണ് യാഥാര്‍ഥ്യമായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നുബ്ര, ഷാം, ചാങ്തങ്, സന്‍സ്‌കര്‍, ദ്രാസ് എന്നിവയാണ് പുതിയ ജില്ലകള്‍. പുതിയ ജില്ലകളുടെ രൂപീകരണം ഭരണനിര്‍വഹണം കൂടുതല്‍ ഫലപ്രാപ്തിയുള്ളതാക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും സംരംഭകത്വത്തിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ വഴിതെളിയിക്കാനും ഈ ജില്ലകളുടെ രൂപീകരണം വഴിയൊരുക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 2019 ഒക്ടോബര്‍ 31നാണ് ജമ്മു കശ്മീര്‍ പുനസംഘടനയിലൂടെ ലഡാക്ക് കേന്ദ്ര ഭരണപ്രദേശമായത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒമാൻ തീരത്തെ എണ്ണച്ചോർച്ച കരയിലേക്കും വ്യാപിക്കുന്നതായി റിപ്പോർട്ട്

0
മസ്കറ്റ്: ഒമാൻ തീരത്ത് അപകടത്തിൽപ്പെട്ട എണ്ണക്കപ്പലിൽ നിന്നുള്ള എണ്ണച്ചോർച്ച കരയിലേക്ക്...

ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രം അടച്ചു പൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോർ‍ഡ്...

0
കൊച്ചി: കോഴിക്കോട് താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ...

പ്രിയദർശിനി ബസുകളില്‍ പുരുഷന്മാർക്ക് വീണ്ടും സീറോ ടിക്കറ്റ് നൽകിയ സംഭവത്തിൽ കടുപ്പിച്ച് ​ഗതാ​ഗത മന്ത്രി

0
തിരുവനന്തപുരം: പ്രിയദർശിനി ബസുകളില്‍ പുരുഷന്മാർക്ക് വീണ്ടും സീറോ ടിക്കറ്റ് നൽകിയ സംഭവത്തിൽ...

സര്‍പ്പദോഷമുണ്ടെന്ന് പറഞ്ഞ് ഭയപ്പെടുത്തി വീട്ടമ്മയുടെ സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുത്ത 2 പേർ പിടിയിൽ

0
തൃശൂര്‍: സര്‍പ്പദോഷമുണ്ടെന്ന് പറഞ്ഞ് ഭയപ്പെടുത്തി വീട്ടമ്മയുടെ ആറരപ്പവനോളം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളും...