Saturday, June 14, 2025 10:31 pm

‘ബിരുദ വിദ്യാര്‍ത്ഥിയെ എസ്എഫ്‌ഐക്കാര്‍ മര്‍ദിച്ചു’ ; സംഘര്‍ഷത്തില്‍ മഹാരാജാസ് കോളേജ് വീണ്ടും അടച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ വീണ്ടും സംഘര്‍ഷം. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ എസ്എഫ്‌ഐക്കാര്‍ മര്‍ദിച്ചു. മര്‍ദനമേറ്റ സനാന്‍ റഹ്‌മാന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഘര്‍ഷത്തെ തുടര്‍ന്ന് മഹാരാജാസ് കോളേജ് തല്‍ക്കാലത്തേക്ക് അടച്ചു. നാളെ സര്‍വകക്ഷിയോഗം ചേരും. മര്‍ദ്ദിച്ച എസ്എഫ്‌ഐക്കാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു ഫ്രെട്ടേണിറ്റി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്ന് കോളേജ് അടുത്തിടെ അടച്ചിട്ടിരുന്നു. യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റതിന് പിന്നില്‍ കെഎസ്‌യു- ഫ്രട്ടേണിറ്റി സംഘടനകളാണെന്ന് എസ്എഫ്‌ഐ ആരോപിച്ചിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷം കുറച്ചുദിവസം നീണ്ടുനിന്നിരുന്നു. ഇതിനിടെ ഭിന്നശേഷിക്കാരനായ അധ്യാപകന്‍ നിസാമുദ്ദീന് വിദ്യാര്‍ത്ഥികളുടെ മര്‍ദനമേറ്റതായും ആരോപണമുയര്‍ന്നിരുന്നു. നിസാമുദ്ദീനെതിരെ കെഎസ്‌യു, ഫ്രട്ടേണിറ്റി, എംഎസ്എഫ് തുടങ്ങിയ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് നിസാമുദ്ദീനെ കോളേജ് യൂണിയന്‍ സ്റ്റാഫ് അഡൈ്വസര്‍ പദവിയില്‍ നിന്ന് നീക്കി. പിന്നാലെ ഇന്ന് അധ്യാപകനെ സ്ഥലംമാറ്റി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലേക്കാണ് സ്ഥലംമാറ്റം.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറിൽ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാർക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓൺലൈൻ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓൺലൈൻ ചടങ്ങിൽ Eastindia Broadcasting Private Limited ന്റെ ഡയറക്ടർമാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോർത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേർഷനാണ് ഇപ്പോൾ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാർത്തകൾ ക്ഷണനേരം കൊണ്ട് ലോഡാകുവാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാർത്താ ആപ്പുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാർത്തകൾ തങ്ങൾക്കു വേണമെന്ന് ഓരോ വായനക്കാർക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാർത്തകൾ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയാകളിലേക്ക് വാർത്തകൾ അതിവേഗം ഷെയർ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങൾ ഉണ്ടാകില്ല. ഇന്റർനെറ്റിന്റെ പോരായ്മകൾ ആപ്പിന്റെ പ്രവർത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാർത്തകൾ ലഭിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

0
തിരുവനന്തപുരം: കേരള തീരത്ത് ജീൺ 16 തിങ്കളാഴ്ച രാത്രി 8.30 വരെ...

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ; കൊള്ളമുതൽ പങ്ക് വെയ്ക്കുന്നതിലെ തർക്കം – ബിനു കുന്നന്താനം

0
മനാമ : പത്തുമാസത്തിനുള്ളിൽ സംസ്ഥാനത്ത് പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോടി കണക്കിന്...

വൃക്ഷ ശിഖരങ്ങൾ വെട്ടിമാറ്റുവാനുള്ള അയൽവാസിയുടെ വ്യാജ പരാതി നിലനിൽക്കുമോ?

0
മഴക്കാലമായപ്പോൾ രാജുവിന്റെ വീട്ടുവളപ്പിൽ നിൽക്കുന്ന ചില വൃക്ഷങ്ങളിൽ നിന്നുള്ള ഇലകൾ തൊട്ടടുത്ത...

പരന്ന വായനയുടെ ഒരു ​ഗുണവും സ്വരാജിന്റെ പെരുമാറ്റത്തിൽ നിന്ന് സമൂഹത്തിൽ ഉണ്ടായിട്ടില്ല ; കെ....

0
നിലമ്പൂർ : ഒരു സ്ഥാനാർഥിക്ക് ജയിക്കാനുള്ള യോ​ഗ്യത പരന്ന വായന മാത്രമാണോയെന്ന്...