പെറ്റമ്മയെ അറിയില്ലാന്ന് പറഞ്ഞ് മകന്‍ ,കള്ളത്തരം കയ്യോടെ പൊക്കി മഹാത്മ അധികൃതര്‍

For full experience, Download our mobile application:
Get it on Google Play

അടൂര്‍ :   സ്വന്തം അമ്മയെ വഴിയില്‍ കണ്ടയാളെന്ന് പറഞ്ഞ് പോലീസിന് കൈമാറി മകന്‍.   പിന്നിട് നടന്നത് നാടകിയ രംഗങ്ങള്‍. മിത്രപുരം ഭാഗത്ത് വഴിയരികില്‍ ഒരു വയോധികയെ കണ്ടെത്തി എന്ന സന്ദേശം പോലീസിന് ലഭിച്ചു.   ഇതിനെ തുടര്‍ന്ന് അടൂര്‍ പൊലീസ് സ്ഥലത്ത് എത്തി.  അന്വേഷണത്തില്‍ തിരുവനന്തപുരം ജില്ലയില്‍ വട്ടപ്പാറ കല്ലയം, കാരാമൂട് അനിതാ വിലാസത്തില്‍ ആന്റണിയുടെ ഭാര്യ ജ്ഞാനസുന്ദരി (71) എന്ന വയോധികയാണ് ഇതെന്ന് കണ്ടെത്തി.

ഈ സമയം പോലീസിലേക്ക് വിളിച്ച മകന്‍ അജി കുമാര്‍ മകനാണെന്ന കാര്യം പൊലീസിനോട് മറച്ചു വച്ചു.   ബിജു എന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാള്‍ അടുത്ത സ്ഥലത്ത് ജോലി ചെയ്യുകയാണെന്നും രാത്രി അപകടകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ അജ്ഞാതയായ വൃദ്ധയെ സഹായിക്കാന്‍ എത്തിയതാണെന്നും പൊലീസിനെ വിശ്വസിപ്പിച്ചു.  പോലീസ് താല്‍ക്കാലിക സംരക്ഷണം എന്ന നിലയില്‍ അടൂര്‍ മഹാത്മജന സേവന കേന്ദ്രത്തില്‍ എത്തിച്ചു.

ശനിയാഴ്ച അജികുമാര്‍ ജ്ഞാനസുന്ദരിയെ കാണാന്‍ അടൂര്‍ മഹാത്മയിലെത്തി. മദ്യപിച്ചെത്തിയ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് മഹാത്മ അധികൃതര്‍ കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ ഇയാള്‍ തന്നെയാണ് മകനെന്ന് തിരിച്ചറിയുകയും, ഇയാള്‍ അമ്മയെ ഉപേക്ഷിക്കുവാന്‍ മനഃപൂര്‍വം ഇങ്ങനെ ചെയ്തതാണെന്ന് സമ്മതിക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...