തിരുവനന്തപുരം: നിയമം അടിച്ചേല്‍പിച്ചു കൊണ്ടല്ല ഭരണ ഭാഷ മലയാളമാക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുകയുണ്ടായി. എന്നാല്‍ മലയാളം ഉപയോഗിക്കാത്ത ഉദ്യാഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കാന്‍ സര്‍ക്കാര്‍ മടിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയുണ്ടായി.
ഭരണ ഭാഷ മലയാളമാക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടു പോകുമെന്ന് ആരും കരുതേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി നിയമസഭയില്‍ സംഘടിപ്പിച്ച വെബിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നിയമസഭയുമായി ബന്ധപ്പെട്ട മൂന്ന് പുസ്തകങ്ങളും ചടങ്ങില്‍ പ്രകാശനം ചെയ്യുകയുണ്ടായി.