കൊളറാഡോ: യുവതിയുടെ മുറിച്ചെടുത്ത കൈപ്പത്തി ജാക്കറ്റിന്റെ പാേക്കറ്റിലിട്ട് നടന്ന യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. കൊളറാഡോയിലെ സോളമൻ മാർട്ടിനെസ് എന്നയാളാണ് പിടിയിലായത്. സുഹൃത്തായ യുവതിയെയാണ് ഇയാൾ കൊലപ്പെടുത്തിയതെന്നാണ് കരുതുന്നത്. ജാക്കറ്റിനുളളിലെ പോക്കറ്റിൽ പ്ളാസ്റ്റിക് ബാഗിൽ പൊതിഞ്ഞ നിലയിൽ ഒരു വസ്തു കണ്ടു. . സംശയം തോന്നി പൊലീസ് പരിശോധിച്ചപ്പോഴാണ് മുറിച്ചെടുത്ത കൈപ്പത്തിയാണ് അതെന്ന് വ്യക്തമായത്. ഇതിന് ഒരുദിവസത്തിൽ കൂടുതൽ പഴക്കം ഉണ്ടെന്നും വ്യക്തമായി.
എന്നാൽ ചോദ്യങ്ങൾക്കൊന്നും കൃത്യമായ ഉത്തരം നൽകാൻ സോളമൻ തയ്യാറായില്ല. താൻ ആരെയും കൊന്നിട്ടില്ലെന്നും കൈപ്പത്തി രണ്ടുദിവസമായി തന്റെ പോക്കറ്റിലുണ്ടെന്നുമാണ് ഇയാൾ പറയുന്നത്. ഈ മാസം പത്തിന് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ യുവതിയുടെ കൈയാണ് സോളമന്റെ പോക്കറ്റിൽ നിന്ന് കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്.