തമിഴ്നാട്ടിൽനിന്ന് അയോധ്യയിലേക്ക് വെടിമരുന്നുമായി പോയ ട്രക്ക് തീപിടിച്ച് നശിച്ചു

For full experience, Download our mobile application:
Get it on Google Play

ഉന്നാവോ : തമിഴ്നാട്ടിൽനിന്ന് ഉത്തർപ്രദേശിലെ അയോധ്യയിലേക്ക് വെടിമരുന്നുമായി പോയ ട്രക്കിന് തീപിടിച്ചു. ജനുവരി 16ന് രാത്രിയാണ് സംഭവം. മൂന്നുമണിക്കൂറോളം നിന്നുകത്തിയ ട്രക്ക് പൂർണമായും നശിച്ചു. ഉന്നാവിലെ പൂർവ കോട്‌വാലിയിലെ ഖർഗി ഖേദ ഗ്രാമത്തില്‍ വച്ചാണ് അപകടം ഉണ്ടായത്. ട്രക്കിനു തീപിടിച്ചത് എങ്ങനെയെന്നു വ്യക്തമല്ല. ട്രക്കിനെ തീ വിഴുങ്ങുന്ന ചിത്രങ്ങളും വീഡിയോകളും ഇതിനോടകം നവമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

തീ കെടുത്തുന്നതിന് മുന്‍പ് മൂന്ന് മണിക്കൂറോളമാണ് ട്രക്ക് നിന്നുകത്തിയത്. അയോധ്യ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകൾക്കായി കൊണ്ടുപോവുകയായിരുന്ന വെടികോപ്പുകളാണ് ട്രക്കിലുണ്ടായിരുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. അഗ്നിശമനാ സേനാംഗങ്ങൾ ട്രക്കിലേക്ക് വെള്ളം ഒഴിക്കുന്നതിനിടയിലും വലിയ രീതിയിൽ വെടികോപ്പുകൾ പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങൾ അടക്കമാണ് പുറത്ത് വന്നിട്ടുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടമശ്ശേരിയിൽ യുവാവിന് നേരെ സംഘം ചേർന്ന് മർദനം

0
കൊച്ചി: ആലുവ കുട്ടമശ്ശേരിയിൽ യുവാവിന് നേരെ സംഘം ചേർന്ന് മർദനം....

ബാങ്കിൽ അഴിമതി നടത്തിയവരെ സ്വാധീനിച്ച് മാപ്പുസാക്ഷിയാക്കിയാണ് ഇഡി സിപിഎമ്മിനെ പ്രതിയാക്കുന്നത് ; പിണറായി വിജയൻ

0
പത്തനംതിട്ട: കരുവന്നൂർ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന...

പ്രധാനമന്ത്രിയുടെ വേദിക്കരികിൽ തോക്കുമായി രണ്ട് പേർ പിടിയിലായ സംഭവത്തിൽ സുരക്ഷ വീഴ്ച്ചയുണ്ടായിട്ടില്ലെന്ന് പോലീസ്

0
മുംബൈ: മുംബൈയിൽ പ്രധാനമന്ത്രിയുടെ വേദിക്കരികിൽ തോക്കുമായി രണ്ട് പേർ പിടിയിലായ സംഭവത്തിൽ...

ഓണം ഗിഫ്റ്റ് കാർഡുകൾ ദുരുപയോഗം ചെയ്തെന്ന പരാതിയിൽ സപ്ലൈകോ അന്വേഷണം ആരംഭിച്ചു

0
കൊച്ചി: ഓണം ഗിഫ്റ്റ് കാർഡുകൾ ദുരുപയോഗം ചെയ്തോ എന്ന് പരിശോധിക്കാൻ സപ്ലൈകോ....