ഇന്ധനം നിറയ്ക്കാൻ പെട്രോൾ പമ്പിലെത്തിയ മാരുതി 800 കാറിന് തീപിടിച്ചു

For full experience, Download our mobile application:
Get it on Google Play

മംഗലാപുരം: ഇന്ധനം നിറയ്ക്കാൻ പെട്രോൾ പമ്പിലെത്തിയ മാരുതി 800 കാറിന് തീപിടിച്ചു. പെട്രോൾ പമ്പിൽ മറ്റ് വാഹനങ്ങൾക്കൊപ്പം ഇന്ധനം നിറയ്ക്കാനുള്ള ക്യൂവിൽ നിൽക്കുമ്പോഴായിരുന്നു സംഭവം. മംഗലാപുരം ലേഡിഹില്ലിലെ പെട്രോൾ പമ്പിലാണ് പരിഭ്രാന്തി പരത്തിയ സംഭവമുണ്ടായിരിക്കുന്നത്. പാർശ്വനാഥ് എന്നയാളുടെ വാഹനത്തിനാണ് അപ്രതീക്ഷിതമായി തീപിടിച്ചത്. പാർശ്വനാഥ് തന്നെയായിരുന്നു അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത്. തീപടർന്നതിന് പിന്നാലെ പാർശ്വനാഥ് വാഹനത്തിൽ നിന്ന് ഇറങ്ങിയോടിയതിനാൽ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വാഹനത്തിൽ പാർശ്വനാഥിനൊപ്പം മറ്റ് രണ്ട് പേർ കൂടി ഉണ്ടായിരുന്നതായാണ് വിവരം. ഇവർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

പമ്പിനുള്ളിൽ വാഹനത്തിന് തീപടർന്നതോടെ ജീവനക്കാർ നടത്തിയ സമയോചിതമായ ഇടപെടലാണ് വൻ അപകടം ഒഴിവാക്കിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ജീവനക്കാർ തീയണയ്ക്കുന്നതും വീഡിയോയിൽ കാണാം. കൃത്യസമയത്ത് തീയണയ്ക്കാൻ സാധിച്ചതിനാൽ കൂടുതൽ നാശനഷ്ടങ്ങളുണ്ടായില്ല. സോഷ്യൽ മീഡിയയിൽ നിരവധിയാളുകളാണ് ജീവനക്കാരുടെ സമയോചിതമായ ഇടപെടലിനെ അഭിനന്ദിച്ച് രം​ഗത്തെത്തിയത്. തീപിടിത്തത്തിൻ്റെ കാരണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...