കാവാലം ചിറ മത്സ്യകൃഷി ഒഴിവാക്കി ജനങ്ങള്‍ക്ക് തുറന്നു കൊടുക്കാനുള്ള നടപടി ഇതുവരെയും പ്രാഭല്യത്തിലായില്ല

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ വലിയ ജലാശയമായ പതിയാരം കാവാലം ചിറ മത്സ്യകൃഷി ഒഴിവാക്കി ജനങ്ങള്‍ക്ക് തുറന്നു കൊടുക്കാനുള്ള നടപടി ഇതുവരെയും പ്രാഭല്യത്തിലായില്ല. പ്രദേശവാസികളുടെ നിരന്തരമായ പ്രതിഷേധത്തെയും, പരാതിയെയും തുടര്‍ന്നാണ് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് തദ്ദേശസ്വയംഭരണ വകുപ്പ് സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തിയത്. തുടര്‍ന്ന് ഒരാഴ്ചയ്ക്കുള്ളില്‍ ഈ ജലാശയം പൂര്‍വ സ്ഥിതിയിലാക്കണമെന്നും ജനങ്ങള്‍ക്കായി തുറന്നു കൊടുക്കണമെന്നും ഉത്തരവിട്ടു. എന്നാല്‍ ഇതുവരെയായും നടപടി തുടങ്ങാത്ത സ്ഥിതിയാണ്.

എരുമപ്പെട്ടി പഞ്ചായത്ത് ഈ പ്രദേശത്തെ ഒരു സംരംഭ ഗ്രൂപ്പിനാണ് മത്സ്യകൃഷിക്കായി ജലാശയം നല്‍കിയിട്ടുള്ളത്. പ്രതി വര്‍ഷം 500 രൂപ പാട്ടത്തിലാണ് നാല് ഏക്കര്‍ വരുന്ന ഈ കുളം സംരംഭകര്‍ക്ക് നല്‍കിയത്. സംരംഭകര്‍ 2025 ഓഗസ്റ്റില്‍ ഇവിടെ മത്സ്യകൃഷി ആരംഭിക്കുകയും കുളത്തിന് ചുറ്റും വല കെട്ടി മൂടുകയും ചെയ്തിരുന്നു. ഇതോടെ പരിസരവാസികള്‍ക്ക് ഈ ജലാശയത്തില്‍ കുളിക്കാനോ വസ്ത്രങ്ങള്‍ അലക്കാനോ കന്നുകാലികളെ കഴുകാനോ സാധിച്ചിരുന്നില്ല. സഹസ്ര സരോവരം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് കാവാലം ചിറ പുനര്‍ നിര്‍മ്മാണം നടത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...