ശബരിമല സംരക്ഷണ സമ്മേളനം ; ഈ മാസം 22 ന് സംഘപരിവാർ സംഘടനകൾ പ്രഖ്യാപിച്ച വിശ്വാസ സംഗമത്തിന് രൂപരേഖയായി

For full experience, Download our mobile application:
Get it on Google Play

പന്തളം: ശബരിമല ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ഈ മാസം 22 ന് സംഘപരിവാർ സംഘടനകൾ പ്രഖ്യാപിച്ച വിശ്വാസ സംഗമത്തിന് രൂപരേഖയായി. ശബരിമല സംരക്ഷണ സമ്മേളനം എന്ന പേരിലാണ് വിശ്വാസ സംഗമം സംഘടിപ്പിക്കുന്നത്. വിശ്വാസത്തോടൊപ്പം വികസനം എന്നതാണ് സമ്മേളന സന്ദേശം. രണ്ട് ഘട്ടമായാണ് പരിപാടി നടക്കുക. ഈ മാസം 22 ന് രാവിലെ ശബരിമല, വിശ്വാസം വികസനം സുരക്ഷ എന്നീ വിഷയത്തിൽ സെമിനാർ നടക്കും. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പന്തളം നാനാക് കൺവെൻഷൻ സെൻററിലാണ് സെമിനാർ നടക്കുക. പരിപാടിയുടെ നോട്ടീസ് ഇറങ്ങി.

ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടവർ, സംഘടനകൾ, ഹൈന്ദവ സംഘടനകൾ, സാമുദായിക സംഘടനകൾ, സന്യാസികൾ, ക്ഷേത്ര ഭാരവാഹികൾ , വികസനം സുരക്ഷ എന്നീ മേഖലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിദഗ്ദ്ധർ എന്നിവരിൽ നിന്ന് ഇന്ത്യക്കകത്തും വിദേശത്തുനിന്നുള്ള നിശ്ചയിക്കപ്പെട്ട പ്രതിനിധികൾ സെമിനാറിൽ പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണി മുതൽ -സ്വാമി അയ്യപ്പൻ നഗറിലാണ് ഭക്തജന സംഗമം നടക്കുക. സെമിനാറിൽ ക്ഷണിക്കപ്പെട്ടവർക്ക് ഒപ്പം അയ്യപ്പഭക്തരും വിശ്വാസികളും, ഭാരവാഹികളും പ്രവർത്തകരുമടക്കം ഏതാണ്ട് 15000 ത്തോളം പേർ വിശ്വാസ സംഗമത്തിൽ പങ്കെടുക്കും

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജനറൽ ആശുപത്രിയിൽ ശുചീകരണ യജ്ഞം ; കാട് തെളിഞ്ഞു

0
തിരുവനന്തപുരം: രണ്ടാമത്തെ മെഡിക്കൽ കോളേജായി വികസിച്ചുകൊണ്ടിരിക്കുന്ന തിരുവനന്തപുരം ജനറൽ ആശുപത്രി വളപ്പിൽ...

ലിഫ്റ്റിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെടെ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ ലക്ഷങ്ങളുടെ കവര്‍ച്ച ; പ്രതി പിടിയില്‍

0
കോഴിക്കോട്: നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ സാധനസാമഗ്രികള്‍ കവര്‍ച്ച ചെയ്ത...

എതിര്‍ ദിശയില്‍ എത്തിയ സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചു ; നിരവധി പേര്‍ക്ക്...

0
കോഴിക്കോട്: സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്....

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...