കൊച്ചി : ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ കുംഭത്തിലെ മകം തൊഴല്‍ ഉത്സവവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ക്കായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വിളിച്ചുചേര്‍ത്ത ഉപദേശകസമിതി യോഗത്തില്‍ അംഗങ്ങളുടെ ശക്തമായ പ്രതിഷേധം. യോഗം അലങ്കോലപ്പെട്ടു. 19 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പാണ് ഇതോടെ വിവാദത്തിലായിരിക്കുന്നത്. ഉപദേശകസമിതി അംഗവും ഹിന്ദു ഐക്യവേദി നേതാവുമായ ബിജു എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്ത മാനദണ്ഡത്തെ യോഗത്തില്‍ ചോദ്യം ചെയ്തു. ബഹുഭൂരിപക്ഷം അംഗങ്ങള്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതോടെ യോഗം ഉപേക്ഷിക്കേണ്ടി വന്നു.
തിരഞ്ഞെടുപ്പിനെച്ചൊല്ലിയുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കിയിട്ടു മാത്രം മതി മകം ഉത്സവവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ എന്നു പറഞ്ഞതോടെയാണ് വാഗ്വാദം തുടങ്ങിയത്. നിലവിലുള്ള സമിതി അംഗങ്ങളായ ബഹുഭൂരിപക്ഷം ആളുകളെയും ഒഴിവാക്കിക്കൊണ്ട് ഇടതുപക്ഷത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തികളെ സമിതി അംഗങ്ങളായി കൊണ്ടുവരികയും അവരുടെ നേതൃത്വത്തില്‍ ക്ഷേത്രവിശ്വാസങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നുമുള്ള ആരോപണമാണ് ഒരു വിഭാഗം ഉന്നയിച്ചത്.
15 വര്‍ഷത്തിലധികമായി ഉപദേശകസമിതി ഭാരവാഹികളായവരും കമ്മിറ്റി അംഗങ്ങളായവരും വീണ്ടും സമിതിയില്‍ തുടരുന്നത് ഗൂഢ ലക്ഷ്യങ്ങളുടെ ഭാഗമാണെന്നാണ് ആക്ഷേപം. കഴിഞ്ഞ വര്‍ഷം ഉപദേശകസമിതി അംഗങ്ങളായവരും ഒരിക്കല്‍പോലും ക്ഷേത്രകമ്മിറ്റിയില്‍ പങ്കെടുക്കാത്തവരും വീണ്ടും സമിതി അംഗങ്ങളായി വന്നിരിക്കുന്നതിനു പിന്നില്‍ വ്യക്തമായ ഇടതുപക്ഷ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് പൊതുയോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
മകം നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ചോറ്റാനിക്കര ഗ്രാമപ്പഞ്ചായത്തിനെ ഏല്‍പ്പിച്ചതിനെയും പല അംഗങ്ങളും ചോദ്യം ചെയ്തു. വര്‍ഷങ്ങളായി ചോറ്റാനിക്കര ദേവസ്വം നേരിട്ടു നടത്തിക്കൊണ്ടിരുന്ന മകം ഉത്സവം രാഷ്ട്രീയവത്ക്കരിക്കാന്‍ ശ്രമിക്കുകയാണെന്ന ആക്ഷേപം കഴിഞ്ഞ കുറച്ചു നാളുകളായി പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. കേന്ദ്രസര്‍ക്കാര്‍ ചോറ്റാനിക്കര ദേവീക്ഷേത്രത്തിന്‍റെ വികസനത്തിനായി അനുവദിച്ച 3 കോടി രൂപ പാഴാക്കിക്കളഞ്ഞ വരെ മകം ഉത്സവം നടത്തിപ്പ് ഏല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് വിശ്വാസങ്ങള്‍ക്ക് നേരെയുള്ള വെല്ലുവിളിയാണെന്നാണ് ഹിന്ദു ഐക്യവേദിയുടെ നിലപാട്. മാര്‍ച്ച് 6 തിങ്കളാഴ്ചയാണ് ചോറ്റാനിക്കരയില്‍ മകം ദര്‍ശനം.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.