Friday, July 4, 2025 11:40 pm

കെഎസ് യുവിന് വേണ്ടി തെരുവുകളിൽ കൊല്ലപ്പെട്ടവരുടെ ഓർമ്മകൾ ഞങ്ങൾക്ക് അഭിമാനമല്ല – ഞങ്ങളുടെ വേദനയാണ് ; വീണാ ജോര്‍ജ്ജിന് മറുപടിയുമായി ആന്റോ ആന്റണി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആറന്മുള എം.എല്‍.യും ആരോഗ്യ മന്ത്രിയുമായ വീണാ ജോര്‍ജ്ജിന്റെ ഫെയിസ് ബുക്ക് പോസ്റ്റിന് അതേ നാണയത്തില്‍ തിരിച്ചടിച്ച് ആന്റോ ആന്റണി. വീണാ ജോര്‍ജ്ജിനൊപ്പം കോന്നി എം.എല്‍.എ ജെനീഷ് കുമാറും ഇന്ന് രാവിലെ ഫെയ്സ് ബുക്ക് പേജിലൂടെ ആന്റോ ആന്റണിയെ ട്രോളിയിരുന്നു. ഇതിനെതിരെ മിനിട്ടുകള്‍ക്കകം കുറിക്കുകൊള്ളുന്ന മറുപടിയുമായാണ് പത്തനംതിട്ടയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥികൂടിയായ ആന്റോ ആന്റണി എത്തിയത്.  ” കെഎസ് യുവിന് വേണ്ടി സംഘടനാ പ്രവർത്തനം നടത്തിയതിന്റെ പേരിൽ തെരുവുകളിൽ കൊല്ലപ്പെട്ട ഞങ്ങളുടെ പ്രവർത്തകരുടെ ഓർമ്മകൾ ഞങ്ങൾക്ക് അഭിമാനമല്ല, ഞങ്ങളുടെ വേദനയാണ്. ”  ആന്റോ ആന്റണിയുടെ ഈ വാക്കുകളാണ് സി.പി.എമ്മും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും തമ്മിലുള്ള വ്യത്യാസം. ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ …..

രാജ്യം സുപ്രധാനമായ ഒരു തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. രാജ്യവും ഭരണഘടനയും സ്വാതന്ത്ര്യവും ഒക്കെ നിലനിൽക്കാൻ വേണ്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസ് വോട്ട് ചോദിക്കുകയാണ്. ഈ രാജ്യത്തെ ജനകോടികളുടെ ജീവിതപ്രശ്നങ്ങൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചർച്ചയാക്കുമ്പോൾ കേരളത്തിലെ കലാലയങ്ങളിൽ വീണ ചോരയെപ്പറ്റി ചർച്ച ചെയ്യാം എന്നാണ് സിപിഎം പറയുന്നത്.
ഇന്നിന്റെ സാഹചര്യത്തിൽ പാർലമെന്റ് ഇലക്ഷൻ മുൻനിർത്തി നടത്തേണ്ട ചർച്ച അല്ലെങ്കിൽ പോലും സിദ്ധാർത്ഥനെ പോലെയൊരു കുട്ടിയെ മാസങ്ങളോളം പീഡിപ്പിച്ച് കൊന്നു കെട്ടിത്തൂക്കിയ എസ്എഫ്ഐയെയും അവരെ സംരക്ഷിക്കുന്ന സിപിഎമ്മിനെയുംപറ്റി പരാമർശിക്കാതെ പോകാൻ വയ്യ. ആദ്യമേ തന്നെ പറയട്ടെ കെഎസ് യുവിന് വേണ്ടി സംഘടനാ പ്രവർത്തനം നടത്തിയതിന്റെ പേരിൽ തെരുവുകളിൽ കൊല്ലപ്പെട്ട ഞങ്ങളുടെ പ്രവർത്തകരുടെ ഓർമ്മകൾ ഞങ്ങൾക്ക് അഭിമാനമല്ല, ഞങ്ങളുടെ വേദനയാണ്. ആശയങ്ങളെ ആശയങ്ങൾ കൊണ്ട് നേരിടാൻ നിങ്ങൾ തയ്യാറായിരുന്നെങ്കിൽ ഞങ്ങൾക്ക് ഒരാളെയും നഷ്ടപ്പെടില്ലായിരുന്നു.

എസ്എഫ്ഐക്കാർ ആരെയും കൊന്നിട്ടില്ല എന്നാണ് ആ പ്രസ്ഥാനത്തെ വെളുപ്പിക്കാൻ നടക്കുന്നവർ പറഞ്ഞുവെക്കുന്നത്. ആലപ്പുഴ നഗരത്തിലെ ഒരു സ്കൂളിൽ സംഘടനാ പ്രവർത്തനത്തിന്റെ പേരിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ പോലും സ്കൂളിലിട്ട് കൊന്ന ചരിത്രമുണ്ട് എഴുപതുകളുടെ മധ്യത്തിലെ എസ്എഫ്ഐക്ക്.
80കളിൽ തൃശ്ശൂരിലെ ഫ്രാൻസിസ് കരിപ്പയെ SFI – DYFI – CPM ഗുണ്ടകൾ സംഘം ചേർന്ന് കുത്തിക്കൊലപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ ജില്ലയിൽ ഉടനീളം സംഘടനാ പ്രവർത്തനം മെച്ചപ്പെടുത്തിയതിന്റെ ഭാഗമായാണ് അമ്മയ്ക്ക് മരുന്ന് വാങ്ങാൻ ഇറങ്ങിയ സജിത്ത് ലാലിനെ അങ്ങാടിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പരസ്യമായി കൊലപ്പെടുത്തിയത്. കണ്ണൂരിലെ ഗോവിന്ദനും ആലപ്പുഴയിലെ പത്മരാജനും തുടങ്ങി മട്ടന്നൂരിൽ ഷുഹൈബും പെരിയയിലെ കൃപേഷും ശരത്ത് ലാലും വരെ കെഎസ്‌യു സംഘടന പ്രവർത്തനത്തിന്റെ പേരിൽ എസ് എഫ്ഐക്ക് വേണ്ടി കൊട്ടേഷൻ സംഘത്തിനാൽ കൊല്ലപ്പെട്ടവരാണ്.
കെഎസ് യു വിന്റെ പ്രവർത്തകരെ കൊല്ലാനായും ആക്രമിക്കാനുമായി എസ്എഫ്ഐ പലപ്പോഴും ഇറക്കുന്നത് ഡിവൈഎഫ്ഐ സിപിഎം ഗുണ്ടകൾക്കൊപ്പം കൊട്ടേഷൻ സംഘത്തെയും കൂടിയാണെന്നത് കാണാതെ പോകരുത്.

കോളേജിൽ സംഘർഷം ഉണ്ടായപ്പോൾ ആറ്റിൽ ചാടി രക്ഷപെടാൻ നോക്കിയ എതിർ വിദ്യാർത്ഥി സംഘടനയിലെ പ്രവർത്തകരെ ഇഷ്ടികക്ക് എറിഞ്ഞു കൊന്ന അതിക്രൂരമായ ചരിത്രവും എസ് എഫ്ഐക്ക് ഉണ്ടെന്നത് മറന്നുപോകരുത്. എസ്എഫ്ഐ പ്രസിദ്ധീകരിക്കുന്നത് പോലെ ഒരു നീളൻ ‘വ്യാജ രക്തസാക്ഷി പട്ടിക ‘ ഒന്നും കെഎസ്‌യുവിനില്ല എന്നത് സത്യമാണ്. അപ്പൻഡിക്സ് പൊട്ടി മരിച്ചവരെയും ബോംബ് നിർമ്മാണത്തിനിടയിൽ കൊല്ലപ്പെട്ടവരെയും ഒക്കെ കൂട്ടിച്ചേർത്തുകൊണ്ട് രക്തസാക്ഷി പട്ടിക പുറത്തിറക്കി അതിൽ അഭിമാനിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിനോ അതിന്റെ പോഷക സംഘടനകൾക്കോ കഴിയില്ല. ആവർത്തിക്കുന്നു, സംഘടനാ പ്രവർത്തനത്തിന്റെ ഇടയിൽ ഞങ്ങളുടെ പ്രവർത്തകരിൽ നിന്ന് വീണ ചോര ഞങ്ങളുടെ അഭിമാനമല്ല, വേദനയാണ്.

എന്റെ ജില്ലയിൽ നിന്നുള്ള ആരോഗ്യമന്ത്രിക്ക് സ്വന്തം വകുപ്പ് ഭരിക്കാൻ അറിയില്ലെങ്കിലും എസ്എഫ്ഐയെ പോലെയുള്ള ക്രിമിനൽ സംഘങ്ങൾക്ക് വേണ്ടി സംസാരിക്കാൻ നൂറ് നാവാണ്. ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി, സിദ്ധാർത്ഥനെ പോലെ ഒരു കുട്ടി കൊല്ലപ്പെട്ടപ്പോൾ പോലും മൗനം പാലിച്ച താങ്കളോടൊക്കെ ഞാൻ എന്തു മറുപടിയാണ് പറയേണ്ടത്?. എന്റെ പാർട്ടിയുടെ പ്രവർത്തകർ അല്ലെങ്കിൽ പോലും പരുമല കോളേജിൽ എസ്എഫ്ഐക്കാർ എറിഞ്ഞു കൊന്ന വിദ്യാർത്ഥികളെ നിങ്ങൾ മറന്നിട്ടില്ലെന്ന് കരുതുന്നു. കൊല്ലപ്പെട്ടവരുടെ കണക്ക് മാത്രമല്ല സുഹൃത്തുക്കളേ ആരുടെയൊക്കെയോ ഭാഗ്യംകൊണ്ട് കൊല്ലപ്പെടാതെ പോയ ആയിരക്കണക്കിന് കെ എസ് യു പ്രവർത്തകർ കേരളത്തിലുണ്ട്. അതിക്രൂരമായ ആക്രമണം ഏറ്റുവാങ്ങിയവർ, കോളേജിലെ പ്രശ്നങ്ങൾക്ക് പുറത്തുനിന്നും എസ്എഫ്ഐക്ക് വേണ്ടി ഇറങ്ങിയ ഗുണ്ടകളുടെ ആക്രമണത്തിൽ പരിക്കേറ്റ പ്രവർത്തകർക്ക് കയ്യും കണക്കുമില്ല.

ഇപ്പോഴും കേരളത്തിൽ ഒരുപാട് ക്യാമ്പസുകളിൽ ഇടിമുറികളിൽ സിദ്ധാർത്ഥൻമാർ പീഡിപ്പിക്കപ്പെടുന്നുണ്ട്. അവർ കൊല്ലപ്പെടാത്തതുകൊണ്ട് നമ്മൾ അറിയുന്നില്ല. ഈ ആക്രമണങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന സംഘടനയും അവരെ സംരക്ഷിക്കുന്ന പ്രസ്ഥാനവും ഒരു ജനാധിപത്യ സമൂഹത്തിന് ഒരിക്കലും ഭൂഷണമല്ല. രാജ്യത്തിന്റെ നിലനിൽപ്പിനു വേണ്ടിയിട്ടുള്ള പോരാട്ടത്തിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. രാജ്യതാല്പര്യം മുൻനിർത്തി വോട്ട് ചെയ്യണമെന്നും ചിഹ്നം സംരക്ഷിക്കാൻ മാത്രം ഇറങ്ങിയവർക്കും കൊലയാളികളെയും ക്രിമിനലുകളെയും ചേർത്തുപിടിക്കുന്നവർക്കും ഉചിതമായ മറുപടി കൊടുക്കണമെന്നും ജനാധിപത്യ വിശ്വാസികളോട് സവിനയം അഭ്യർത്ഥിക്കുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് യുവതി...

മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അൻവർ

0
കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു...

ഒരുക്കങ്ങളെല്ലാം പൂ‍ർണ്ണം ; കെ.സി.എല്‍ താരലേലം നാളെ

0
കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ്...

അടൂര്‍ ജിബിഎച്ച്എസ്എസില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണം സംഘടിപ്പിച്ചു

0
പത്തനംതിട്ട : നഷാ മുക്ത് ഭാരത് അഭിയാന്‍ പദ്ധതി ജില്ലാതല കാമ്പയിന്റെ...