പത്തനംതിട്ട : സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ജില്ലയില്‍ നടത്തിയ സിറ്റിംഗില്‍ എട്ട് കേസുകള്‍ പരിഗണിച്ചു. കമ്മിഷന്‍ അംഗം പി. റോസയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗില്‍ നാലു കേസുകള്‍ തീര്‍പ്പാക്കി. നാലു കേസുകള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. ഇലവുംതിട്ടയില്‍ പ്രവര്‍ത്തിക്കുന്ന ഡോ.അബേദ്ക്കര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ പ്രവര്‍ത്തനത്തിന് അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ടു കമ്മിഷനു നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ മാനദണ്ഡപ്രകാരമുള്ള ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് 2024 മാര്‍ച്ചിനു മുന്‍പായി സമര്‍പ്പിക്കുമെന്ന് പരാതിക്കാരന്‍ അറിയിച്ചതിനെ തുടര്‍ന്ന്
കേസ് തീര്‍പ്പായി.
എയ്ഡഡ് സ്‌കൂളിലെ നിയമനവുമായി ബന്ധപ്പെട്ട് മല്ലപ്പള്ളി സ്വദേശി നല്‍കിയ പരാതിയില്‍ മാനേജ്‌മെന്റ് ഹര്‍ജിക്കാരിക്ക് അനുകൂലമായ ദയാഹര്‍ജി സമര്‍പ്പിക്കാമെന്നും വിദ്യാഭ്യാസ വകുപ്പ് ആവശ്യമായ പിന്തുണ നല്‍കുമെന്ന ധാരണയില്‍ കേസ് തീര്‍പ്പാക്കി. കമ്മിഷന്‍ ഹര്‍ജിക്കാരിക്ക് അനുകൂലമായ ശുപാര്‍ശ സര്‍ക്കാരിലേക്ക് നല്‍കുമെന്നും പി റോസ പറഞ്ഞു. ന്യൂനപക്ഷ ആനുകൂല്യം ലഭ്യമാക്കുന്നത്, വിദ്യാഭ്യാസം, വഴി തര്‍ക്കങ്ങള്‍ തുടങ്ങിയ പരാതികള്‍ സിറ്റിംഗില്‍ പരിഗണിച്ചു. വിവിധ വകുപ്പുദ്യോഗസ്ഥര്‍ പങ്കെടുത്തു.