ന്യൂനപക്ഷ കമ്മിഷന്‍ സിറ്റിംഗ് നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ജില്ലയില്‍ നടത്തിയ സിറ്റിംഗില്‍ എട്ട് കേസുകള്‍ പരിഗണിച്ചു. കമ്മിഷന്‍ അംഗം പി. റോസയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗില്‍ നാലു കേസുകള്‍ തീര്‍പ്പാക്കി. നാലു കേസുകള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. ഇലവുംതിട്ടയില്‍ പ്രവര്‍ത്തിക്കുന്ന ഡോ.അബേദ്ക്കര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ പ്രവര്‍ത്തനത്തിന് അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ടു കമ്മിഷനു നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ മാനദണ്ഡപ്രകാരമുള്ള ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് 2024 മാര്‍ച്ചിനു മുന്‍പായി സമര്‍പ്പിക്കുമെന്ന് പരാതിക്കാരന്‍ അറിയിച്ചതിനെ തുടര്‍ന്ന്
കേസ് തീര്‍പ്പായി.

എയ്ഡഡ് സ്‌കൂളിലെ നിയമനവുമായി ബന്ധപ്പെട്ട് മല്ലപ്പള്ളി സ്വദേശി നല്‍കിയ പരാതിയില്‍ മാനേജ്‌മെന്റ് ഹര്‍ജിക്കാരിക്ക് അനുകൂലമായ ദയാഹര്‍ജി സമര്‍പ്പിക്കാമെന്നും വിദ്യാഭ്യാസ വകുപ്പ് ആവശ്യമായ പിന്തുണ നല്‍കുമെന്ന ധാരണയില്‍ കേസ് തീര്‍പ്പാക്കി. കമ്മിഷന്‍ ഹര്‍ജിക്കാരിക്ക് അനുകൂലമായ ശുപാര്‍ശ സര്‍ക്കാരിലേക്ക് നല്‍കുമെന്നും പി റോസ പറഞ്ഞു. ന്യൂനപക്ഷ ആനുകൂല്യം ലഭ്യമാക്കുന്നത്, വിദ്യാഭ്യാസം, വഴി തര്‍ക്കങ്ങള്‍ തുടങ്ങിയ പരാതികള്‍ സിറ്റിംഗില്‍ പരിഗണിച്ചു. വിവിധ വകുപ്പുദ്യോഗസ്ഥര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...