അവധി ആഘോഷത്തിനായി ഊട്ടിയിലെത്തിയ ദമ്പതികളുടെ കയ്യിൽ നിന്ന് പിടികൂടിയ പണം ഒടുവിൽ തിരികെ നൽകി

For full experience, Download our mobile application:
Get it on Google Play

നീലഗിരി : അവധി ആഘോഷിക്കാനായി ഊട്ടിയിലെത്തിയ കുടുംബത്തിന്റെ കൈവശമുണ്ടായിരുന്ന പണം പിടിച്ചെടുത്ത് തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ. അനുവദനീയമായതിലും കൂടിയ അളവിൽ പണം കൈവശം വെച്ചതിനാലാണ് അധികൃതർ കുട്ടികളുമായി അവധി ആഘോഷിക്കാനെത്തിയ പഞ്ചാബ് സ്വദേശികളുടെ കയ്യിൽ നിന്ന് 69400 രൂപ പിടികൂടിയത്. തമിഴ്നാട്ടിലെ നീലഗിരി ജില്ലിയിലെ ഊട്ടിയിലാണ് സംഭവം. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നത് മൂലം നടത്തിയ പരിശോധനയിലാണ് കുട്ടികളുമായി അവധി ആഘോഷിക്കാനെത്തിയ പഞ്ചാബ് സ്വദേശികൾ കുടുങ്ങിയത്. പണം തിരികെ നൽകണമെന്നും വേറെ പണം കയ്യിലില്ലെന്നും വിശദമാക്കി അധികൃതരോട് അപേക്ഷിക്കുന്ന യുവതിയുടെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. തെരഞ്ഞെടുപ്പ് ചട്ടത്തേക്കുറിച്ച് ധാരണയില്ലാതെ പോയതുകൊണ്ടും എടിഎം എപ്പോഴും പ്രവർത്തിക്കാതിരിക്കാനുള്ള സാധ്യത കണക്കിലെടുത്തുമായിരുന്നു ദമ്പതികൾ പണം കയ്യിൽ കരുതിയിരുന്നത്.

എന്നാൽ തെരഞ്ഞെടുപ്പ് ചട്ടം വിനോദ സഞ്ചാരികൾക്കും ബാധകമാണെന്ന് വിശദമാക്കി അധികൃതർ പണം പിടിച്ചെടുക്കുകയായിരുന്നു. തിങ്കളാഴ്ച രേഖകൾ ഹാജരാക്കിയതിന് പിന്നാലെ പണം അധികൃതർ ദമ്പതികൾക്ക് തിരികെ നൽകി. നീലഗിരി അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറാണ് രേഖകൾ പരിശോധിച്ച ശേഷം പണം ദമ്പതികൾക്ക് തിരികെ നൽകിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ് അനുസരിച്ച് ഒരാൾക്ക് 50000 രൂപയിലധികം പണം കയ്യിൽ കരുതാനോ 10000 രൂപയിലധികം വിലയുള്ള സമ്മാനങ്ങൾ കൊണ്ടു നടക്കാനോ തെരഞ്ഞെടുപ്പ് ചട്ടം അനുസരിച്ച് അനുവാദമില്ല. ഇത്തരത്തിൽ വലിയ രീതിയിൽ പണം കൈവശം കൊണ്ടുനടക്കുന്നത് വോട്ടർമാരെ സ്വാധീനിക്കാനെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എസ്.സി. ഉദ്യോഗാർഥികളുടെ അനിശ്ചിതകാല സമരം 21 മുതൽ ; പരിപാടിയിലേക്ക് അഭിജീത്ത് ദിപ്‌കെയെ ക്ഷണിക്കും

0
പാലക്കാട് : പി.എസ്.സി.യിലെ ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്നും നിയമനങ്ങൾ നടത്തണമെന്നും...

‘ദിവസവും രാത്രി 30-40 പേരെ വധിക്കണം’ ; ഗാസയിൽ കൂട്ടക്കൊല നടത്തണമെന്ന് ഇസ്രയേൽ മന്ത്രി

0
ഗാസ : പലസ്തീൻ ജനതയ്ക്കെതിരെ വീണ്ടും വിവാദ പ്രസ്താവനയുമായി ഇസ്രായേൽ പ്രധാനമന്ത്രി...

ഐഷി ഘോഷ് പങ്കെടുക്കുന്ന പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂർ സർവകലാശാല

0
കൊച്ചി: എസ്എഫ്ഐ അഖിലേന്ത്യ ജോയിന്‍റ് സെക്രട്ടറി ഐഷി ഘോഷ് പങ്കെടുക്കുന്ന പരിപാടിക്ക്...

ദേശീയപതാകയെ അനാദരിച്ച് ബിജെപി പ്രവര്‍ത്തകര്‍ ; കേസെടുത്ത് ബാലരാമപുരം പോലീസ്

0
തിരുവനന്തപുരം: ബാലരാമപുരത്ത് ദേശീയ പതാകയെ അനാദരിച്ചതിന് ബിജെപി പ്രവർത്തർക്കെതിരെ കേസ്. ബിജെപി...