റാന്നി: കളിക്കളമാകട്ടെ ലഹരി എന്ന മുദ്രാവാക്യം ഉയർത്തി സി എസ് ഐ യുവജന പ്രസ്ഥാനം കുമ്പളാം പൊയ്ക വൈദിക ജില്ല സംഘടിപ്പിച്ച മൺസൂൺ ഫുട്‌ബോൾ ടൂർണമെന്റ് യുവജനങ്ങൾക്ക് ആവേശമായി. തടിയൂർ ആൽഫ സ്പോർട്സ് അക്കാദമിയിൽ നടന്ന ടൂർണമെന്റിൽ ജില്ലയിലെ വിവിധ ശാഖകളിൽ നിന്നായി
8 ടീമുകളാണ് അണിനിരന്നത്. മുണ്ടയ്ക്കൽ എം. എം. ജോൺ മെമ്മോറിയാൽ ഏവറോളിംഗ് ട്രോഫി ഉന്നക്കാവ് സെന്റ്. ജോൺസ് യുവജനപ്രസ്ഥാനത്തിന് ലഭിച്ചു.
അയിരൂർ ഓൾ. സെയ്‌ന്റ്സ് യുവജനപ്രസ്ഥാനം റണ്ണേഴ്സ് അപ്പായി.
ജില്ലാ ചെയർമാൻ റവ. സോജി വർഗീസ് ജോൺ മത്സരം ഉദ്ഘാടനം ചെയ്യുകയും സമ്മാന ദാനം നിർവഹിക്കുകയും ചെയ്തു. വിജയികളായ ടീമുകൾക്ക് എം. എം ജോൺ മുണ്ടയ്ക്കൽ മെമ്മോറിയൽ എവർ റോളിങ് ട്രോഫിയും ക്യാഷ് പ്രൈസും നൽകി. ജില്ലാ യുവജനപ്രസ്ഥാനം കൺവീനർ റവ. അജിൻ എം. മാത്യു, ജില്ലാ സെക്രട്ടറി ആൽബിൻ ജോൺ സാമുവൽ, ഫുട്ബോൾ കോർഡിനേറ്റർ സൈബു ജേക്കബ് സാബു, ഓർഗ. സെക്രട്ടറി ജീനാ റ്റി. ഫിലിപ്പ്, ജോ. കൺവീനർ അഖിൽ മോനു വർഗീസ് എന്നിവര്‍ പ്രസംഗിച്ചു.