ലോകകപ്പിൽ സെമിഫൈനല്‍ വരെ എത്തിയ മൊറോക്കന്‍ ടീമിന് രാജ്യത്ത് ഉജ്ജ്വല സ്വീകരണം

For full experience, Download our mobile application:
Get it on Google Play

റബാത്ത് : ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിന്റെ സെമിഫൈനല്‍ വരെ എത്തിയ മൊറോക്കൻ ടീമിന് സ്വന്തം നാട്ടിൽ ഉജ്ജ്വല സ്വീകരണം. ഫിഫ ലോകകപ്പിൽ സെമി ഫൈനൽ കളിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി മൊറോക്കോ മാറി. തലസ്ഥാനമായ റബാത്തിൽ തുറന്ന ബസിൽ പരേഡ് നടത്തിയ ‘അറ്റ്ലസ് ലയൺസിനെ’ റോഡിന്റെ ഇരുവശങ്ങളിലും അണിനിരന്ന ആയിരക്കണക്കിനാളുകൾ സ്വാഗതം ചെയ്തു. റബാത്തിലെ തെരുവുകൾ ചുവപ്പിലും പച്ചയിലും കുളിച്ചു നിന്നു. ജനക്കൂട്ടം വാദ്യമേളങ്ങളുടെ അകമ്പടിയിൽ നൃത്തം ചെയ്തു.

ബെൽജിയം, പോർച്ചുഗൽ, സ്പെയിൻ തുടങ്ങിയ ടീമുകളെ തോൽപ്പിച്ചാണ് മൊറോക്കോ സെമിയിലെത്തിയത്. സെമി ഫൈനലിൽ അവർ ഫ്രാൻസിനോട് തോറ്റു. ചൊവ്വാഴ്ചയാണ് മൊറോക്കൻ ടീം സ്വന്തം രാജ്യത്തേക്ക് മടങ്ങിയെത്തിയത്. റബാത്തിൽ വന്നിറങ്ങിയ കളിക്കാരെ തുറന്ന ബസിൽ തെരുവുകളിലൂടെ ആനയിക്കുമ്പോൾ സ്ത്രീകളും കുട്ടികളും പ്രായമായവരും ഉൾപ്പടെ അണിനിരന്നതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം ഫിഫയുടെ ഏറ്റവും പുതിയ റാങ്കിംഗിൽ മൊറോക്കോ 11-ാം സ്ഥാനത്തേക്ക് ഉയർന്നു. നേരത്തെ 22-ാം സ്ഥാനത്തായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗവി ദുരന്തത്തില്‍ അനാഥമായ കുടുംബത്തിന് സര്‍ക്കാര്‍ സഹായധനം നല്‍കിയതില്‍ കോന്നി എം.എല്‍.എക്ക് പങ്കില്ല ;...

0
പത്തനംതിട്ട: ഗവിയിൽ ക്രൂരമായി കൊല്ലപ്പെട്ട അംഗനവാടി ടീച്ചറുടെ കുടുംബത്തിന് സർക്കാർ സംവിധാനങ്ങളും...

നാളെ മുതല്‍ മുന്‍ഗണനാ റേഷൻ കാര്‍ഡിന് അപേക്ഷിക്കാം

0
തിരുവനന്തപുരം : മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ക്ക് നാളെ മുതൽ അപേക്ഷിക്കാമെന്ന് പൊതുവിതരണ...

പൂഴിക്കാട് ഗവ.യു.പി സ്കൂളിൽ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോകകപ്പ് 2026 ഫുട്ബോൾ പ്രവചന മത്സരവും...

0
പൂഴിക്കാട്: കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി...

അങ്കണവാടികളിലെ പാൽ, മുട്ട വിതരണം കടുത്ത പ്രതിസന്ധിയിലേക്കെന്ന് സിപിഎം

0
തിരുവനന്തപുരം : സംസ്ഥാനത്തെ ലക്ഷക്കണക്കിന് കുരുന്നുകൾക്ക് പോഷകാഹാരം ഉറപ്പാക്കുന്ന അങ്കണവാടികളിലെ പാൽ,...