സംസ്ഥാനത്ത് ഏറ്റവും അപകടകരമായ ഉഷ്ണതരംഗം ഈ ജില്ലയിൽ ; അതീവ ജാഗ്രത മുന്നറിയിപ്പുമായി അധികൃതർ…!

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ജില്ലയിൽ വേനൽ ചൂട് 40 ഡിഗ്രിയോട് അടുക്കുന്നതിനൊപ്പം യു.വി ഇൻഡക്‌സും (അൾട്രാവയലറ്റ് കിരണങ്ങളുടെ തോത്) ഉയരുന്നു. നിലവിൽ തുടർച്ചയായ ദിവസങ്ങളിൽ 12ന് മുകളിലാണ് യു.വി ഇൻഡക്സ്.0 മുതൽ 12 വരെയാണ് യു.വി ഇൻഡക്‌സിന്റെ ശരാശരി കണക്ക്. ഒന്ന് മുതൽ മൂന്ന് വരെ യു.വി കിരണങ്ങളേറ്റാൽ മനുഷ്യർക്ക് പ്രശ്‌നമുണ്ടാകില്ല. ഇതിനിടെ നാല് മുതൽ ഒൻപത് വരെ ഇൻഡക്‌സിലുള്ള വെയിൽ തുടർച്ചയായി ഒരു മണിക്കൂർ ഏറ്റാൽ പൊള്ളലേൽക്കും. യു.വി ഇൻഡക്‌സ് 10ന് മുകളിലാവുമ്പോൾ തുടർച്ചയായി ഒരു മണിക്കൂർ വെയിലേറ്റാൽ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്കും സൂര്യാതപത്തിനും വഴിയൊരുങ്ങും. വരും ദിവസങ്ങളിലും ഇൻഡക്‌സ് ഉയരുമെന്നാണ് സൂചന.

കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ യു.വി ഇൻഡക്‌സ് അപകടകരമായ തോതിലേക്ക് ദിനംപ്രതി ഉയരുകയാണ്.യു.വി കിരണങ്ങളുടെ അളവ് ഏറ്റവും കൂടുതലുള്ളത് രാവിലെ 11 മുതൽ മൂന്ന് വരെയാണ്. മുൻ വർഷങ്ങളിൽ ഇൻഡക്‌സ് 9നും 10നും ഇടയിലായിരുന്നു. ഉയർന്ന താപനിലയ്‌ക്കൊപ്പം അൾട്രാവയലറ്റ് കിരണങ്ങളുടെ തോത് ഉയരുന്നത് ആരോഗ്യത്തെ വളരെയേറെ ദോഷകരമായി​ ബാധി​ക്കും. പ്രത്യേകി​ച്ച്, വെയി​ലേറ്റ് ജോലി​ ചെയ്യുന്നവർക്ക്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....