അമ്മയെയും മൂന്ന് മക്കളെയും വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

വാരാണസി : ഉത്തർപ്രദേശിലെ വാരാണസിയിൽ വീട്ടിൽ അമ്മയെയും മൂന്ന് മക്കളെയും വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. 45 കാരിയായ സ്ത്രീയും മൂന്ന് മക്കളുമാണ് കൊല്ലപ്പെട്ടത്. ഭർത്താവിന്റെ മൃതദേഹം പിന്നീട് വീട്ടിൽ നിന്നും കുറച്ചകലെ നിർമാണ സ്ഥലത്തു നിന്ന് കണ്ടെത്തി. ഇയാൾ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. മന്ത്രവാദിയുടെ നിർദേശ പ്രകാരമാണോ കൊലപാതകം നടത്തിയതെന്ന് പോലീസിന് സംശയമുണ്ട്. വാരാണസിയിലെ ഭദൈനി പ്രദേശത്തെ ജനങ്ങളെ ഞെട്ടിച്ചുകൊണ്ടാണ് കൂട്ട കൊലപാതക വാർത്ത വന്നത്. രാജേന്ദ്ര ഗുപ്തയുടെ വീട് ഇന്നലെ രാവിലെ ഏറെ വൈകിയിട്ടും തുറക്കാതിരുന്നതോടെ വീട്ടുജോലിക്കാരി വീടിനുള്ളിൽ കയറി നോക്കി. നീതു (45), മക്കളായ നവേന്ദ്ര (25), ഗൗരംഗി (16), ശുഭേന്ദ്ര ഗുപ്ത (15) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടത്. രാജേന്ദ്ര ഗുപ്ത വീട്ടിൽ ഉണ്ടായിരുന്നില്ല. മണിക്കൂറുകൾക്ക് ശേഷം ഇയാളെയും മരിച്ച നിലയിൽ കണ്ടെത്തി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘപരിവാർ അജണ്ട വിദ്യാഭ്യാസത്തിലൂടെ നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് കെ സി വേണുഗോപാൽ

0
തൃശൂർ: പി എം ശ്രീ പദ്ധതിയോടുള്ള എതിർപ്പ് വീണ്ടും പ്രകടിപ്പിച്ച് എ...

കോട്ടയം മുണ്ടക്കയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

0
മുണ്ടക്കയം: കോട്ടയം മുണ്ടക്കയം ചോറ്റിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എറണാകുളം രജിസ്ട്രേഷനുള്ള...

അരൂർ ഫയർ സ്റ്റേഷന് കെട്ടിടം നിർമിക്കാൻ പഞ്ചായത്തിന്റെ അനുമതി ലഭിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും നടപടികൾ...

0
അരൂർ: അരൂർ ഫയർ സ്റ്റേഷന് കെട്ടിടം നിർമിക്കാൻ പഞ്ചായത്തിന്റെ അനുമതി ലഭിച്ച്...

മലപ്പുറത്ത് യുവാവിനെ പുഴയിൽ കാണാതായതായി ; ബൈക്ക് കണ്ടെത്തി

0
മലപ്പുറം: കൂട്ടിലങ്ങാടി പെരിങ്ങോട്ടുപുലം പമ്പ് ഹൗസിന് സമീപം യുവാവിനെ പുഴയിൽ...