തിരുവനന്തപുരം : മലയാളത്തിന്‍റെ മാതൃഭാവം കെപിഎസി ലളിതയുടെ ഓർമകൾക്ക് ഒരാണ്ട്. കെപിഎസിയുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. 1978-ൽ ചലച്ചിത്ര സംവിധായകൻ ഭരതൻ്റെ ഭാര്യയായി. രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. മകൻ സിദ്ധാർഥ് ഭരതൻ ചലച്ചിത്ര നടനും സംവിധായകനുമാണ്.
ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് രാമപുരത്ത് 1947 ഫെബ്രുവരി 25 നായിരുന്നു മഹേശ്വരിയമ്മ എന്ന ലളിത ജനിച്ചത്. പിതാവ് കെ. അനന്തൻ നായർ, അമ്മ ഭാർഗവിയമ്മ. നാലു സഹോദരങ്ങൾ. ഫൊട്ടോഗ്രഫറായിരുന്നു അച്ഛൻ. രാമപുരം ഗവൺമെന്‍റ് ഗേൾസ് സ്കൂൾ, ചങ്ങനാശേരി വാര്യത്ത് സ്കൂൾ, പുഴവാത് സർക്കാർ സ്കൂൾ എന്നിവിടങ്ങളിലാിരുന്നു പഠനം. കുട്ടിക്കാലത്തുതന്നെ നൃത്തപഠനം തുടങ്ങിയിരുന്നു. കലോൽസവങ്ങളിൽ സമ്മാനം നേടിയിട്ടുണ്ട്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കൊല്ലത്ത് കലാമണ്ഡലം രാമചന്ദ്രന്റെ ഇന്ത്യൻ ഡാൻസ് അക്കാദമിയിൽ നൃത്തപഠനത്തിനായി ചേർന്നു. അതോടെ സ്കൂൾ വിദ്യാഭ്യാസം മുടങ്ങി.
ചങ്ങനാശേരി ഗീഥാ ആർട്സ് ക്ലബിന്റെ ബലി എന്ന നാടകത്തിലൂടെയാണ് നാടകരംഗത്ത് അരങ്ങേറിയത്. ഗീഥയിലും എസ്എൽ പുരം സദാനന്ദന്‍റെ പ്രതിഭാ ആർട്സ് ട്രൂപ്പിലും പ്രവർത്തിച്ച ശേഷമാണ് കെപിഎസിയിലെത്തിയത്. ആദ്യകാലത്ത് അവിടെ ഗായികയായിരുന്നു. മൂലധനം, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി തുടങ്ങിയ നാടകങ്ങളിൽ പാടി. പിന്നീട് സ്വയംവരം, അനുഭവങ്ങൾ പാളിച്ചകൾ, കൂട്ടുകുടുംബം, ശരശയ്യ, തുലാഭാരം തുടങ്ങിയ പ്രശസ്തമായ നാടകങ്ങളിൽ അഭിനയിച്ചു. അക്കാലത്ത് തോപ്പിൽ ഭാസിയാണ് ലളിത എന്നു പേരിട്ടത്.
യാഥാസ്ഥിതിക കൂട്ടുകുടുംബത്തിൽ നിന്നാണ് ലളിത നാടകത്തിലേക്കും പിന്നീട് സിനിമയിലേക്കും എത്തുന്നത്. തയ്യൽ ടീച്ചറായി സ്കൂളിൽ കയറ്റണം എന്ന് ആഗ്രഹിച്ച അമ്മ. പക്ഷേ പെറ്റമ്മയെക്കാളേറെ ലളിത സ്നേഹിച്ചത് നൃത്തത്തെയായിരുന്നു. ഫോട്ടോഗ്രാഫറും പെയ്‌ന്ററും ആയിരുന്ന അച്ഛൻ അനന്ദൻ നായർ ആണ് ലളിതയെ കലാരംഗത്തേക്ക് കൈപിടിച്ച് കയറ്റിയത്. മരണ വീട്ടിലെ ഫോട്ടോയെടുക്കുന്നതിൽ പ്രസിദ്ധമായിരുന്നു അദ്ദേഹം. എന്നാൽ കലയോട് താല്പര്യമില്ലാത്ത എല്ലാ കാര്യത്തിലും എതിർപ്പ് പ്രക്ടിപ്പിച്ചിരുന്ന ഒരാളായിരുന്നു അമ്മ ഭാർഗ്ഗവിയമ്മ. പത്താം ക്ലാസ് പഠനത്തിന് ശേഷം ഏതെങ്കിലും സ്‌കൂളിൽ തയ്യൽ ടീച്ചറായി കയറ്റണം എന്നായിരുന്നു അമ്മയുടെ ആഗ്രഹം.
അമ്മയെയും അച്ഛനെയും പറ്റി ഒരിക്കൽ ലളിത പറഞ്ഞത് ഇങ്ങനെ:
എല്ലാ കാര്യത്തിലും എതിർപ്പ് പ്രക്ടിപ്പിച്ചിരുന്ന ഒരാളായിരുന്നു അമ്മ. പത്താം ക്ലാസ് പഠനത്തിന് ശേഷം ഏതെങ്കിലും സ്‌കൂളിൽ തയ്യൽ ടീച്ചറായി കയറ്റണം എന്നായിരുന്നു അമ്മയുടെ ആഗ്രഹം. ടീച്ചറെന്നാൽ കളക്ടറിനു തുല്യമാണെന്നായിരുന്നു അമ്മയുടെ ധാരണ. അമ്മയുടെ വീട്ടുകാർ നല്ല നിലയിൽ ജീവിക്കുന്ന ആൾകാരായിരുന്നു. സഹോദരിയുടെ പേരിലുള്ള വീട് കാണിച്ചിട്ടായിരുന്നു അമ്മയെ അച്ഛൻ കല്യാണം കഴിച്ചത്. അതുകൊണ്ടുതന്നെ അച്ഛന്റെ വീട്ടുകാരെ അമ്മയുടെ വീട്ടുകാർക്ക് ഇഷ്ടമല്ലായിരുന്നു.
ഒരുപാട് പണവും സ്വത്തും ഉണ്ടായിരുന്ന കുടുംബത്തിൽ നിന്നും വന്ന അമ്മ അച്ഛനെ കല്യാണം കഴിച്ചതോടുകൂടി ഒന്നും ഇല്ലാത്തവളായി. അതിന്‍റെ നീരസം ഉണ്ടായിരുന്നെങ്കിലും അമ്മയ്ക്ക് അച്ഛനോട് ഇഷ്ടമായിരുന്നു. ആറന്മുളയിലെ അമ്മയുടെ സ്വത്ത് വിറ്റ് അച്ഛനുവേണ്ടി തൊടുപുഴയിൽ ലളിത എന്ന പേരിൽ സ്റ്റുഡിയോ തുടങ്ങി. അമ്മയുടെ പേരിലുള്ള സ്വത്തുക്കളെല്ലാം വിറ്റു. 250 രൂപയായിരുന്നു അച്ഛന് ലഭിച്ചിരുന്ന വരുമാനം. കൂടുതൽ എന്തെങ്കിലും കിട്ടിയിരുന്നത് മരണ ഫോട്ടോ എടുക്കുമ്പോഴും പെയിന്റിംഗ് ചെയ്യുമ്പോഴുമായിരുന്നു. മരണ ഫോട്ടോ എന്നാൽ ക്രിസ്ത്യാനികളുടെ മരണസമയത്ത് ശരീരം അടക്കുന്നതിന് മുൻപ് ഗ്രൂപ്പ് ഫോട്ടോ എടുക്കും. അടക്കികഴിഞ്ഞിട്ട് വീണ്ടും ഫോട്ടോ എടുക്കാൻ കഴിയില്ല. അതിനു പേരുകേട്ട ആളാണ് അച്ഛൻ.
അച്ഛനും എനിക്കും ആഗ്രഹം കലാമണ്ഡലത്തിൽ ചേർന്ന് പഠിക്കണമെന്നായിരുന്നു. അച്ഛന്റെ പ്രോത്സാഹനംകൊണ്ടുമാത്രമാണ് കലാകാരിയായത്. അമ്മയോട് പറയാതെ ഒളിച്ച് കലാമണ്ഡലത്തിലേക്ക് അഡ്മിഷനുവേണ്ടിയുള്ള കാര്യങ്ങൾ ചെയ്തു. കലാമണ്ഡലത്തിൽ ചേർക്കാനായി ഇന്റർവ്യൂവിന് തൃശൂരിലേക്ക് എന്നെ കൊണ്ടുപോകാൻ അച്ഛൻ വന്നു. അപ്പച്ചിയൊക്കെ വലിയ എതിർപ്പ് ആയിരുന്നു. കലാകാരി ആകുക എന്നാൽ വലിയ എന്തോ അപരാതമായാണ് അന്ന് കണ്ടിരുന്നത്.
പെൺകുട്ടികൾ കൂടുതലാണെങ്കിൽ കടലിൽ കെട്ടി താഴ്ത്താൻ അപ്പച്ചി പറഞ്ഞു. എന്നാലും കലാമണ്ഡലത്തിൽ ചേർക്കാൻ അനുവദിക്കില്ല എന്നായിരുന്നു. കൂട്ടുകുടുംബമായതിനാലാണല്ലോ എതിർപ്പുകൾ വരുന്നത്. അങ്ങനെ ചങ്ങനാശേരിയിൽ ഒരു വീടെടുത്ത് താമസിച്ചിട്ട് അവിടെ ഒരു മാസ്റ്ററെ എത്തിച്ചിട്ട് പഠിപ്പിക്കാം എന്ന് അച്ഛൻ പറഞ്ഞു. അങ്ങനെ കുടുംബമായി ചങ്ങനാശേരിയിലേക്ക് മാറുന്നത്.
നൃത്തം പഠിക്കാനായാണ് ചങ്ങനാശേരിയിലേക്ക് മാറിയതെന്ന് അറിഞ്ഞതോടെ അമ്മ ഇളയ സഹോദരി രാധയെയും കൊണ്ട് അമ്മയുടെ നാട്ടിലേക്ക് പോയി. അമ്മ പോയപ്പോൾ മക്കൾ എല്ലാവരും കരയാൻ തുടങ്ങി. അപ്പോൾ അച്ഛൻ ചോദിച്ചു അമ്മയെ വേണോ അതോ നൃത്തം പഠിക്കണോ എന്ന്. ഞാൻ പറഞ്ഞു നൃത്തം പഠിക്കണമെന്ന്. ഒരുമാസം കഴിഞ്ഞ് അമ്മ തിരിച്ചുവന്നു. പിന്നെ പറഞ്ഞു ഡാൻസ് പഠിപ്പിക്കുന്നതൊക്കെ കൊള്ളാം അതുകൊണ്ട് നിർത്തിക്കോളണം. എന്നായിരുന്നു അമ്മയുടെ ശാസന.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.